0%

Chapter Title : Soul Mates [Rahul RK]

Author : Rahul RK Read All Parts 1.4K

മിസായി...

ഒരു വിധത്തിൽ ടീം ലീഡറുടെ കയ്യും കാലും പിടിച്ചാണ് ആ സമയത്ത് എങ്കിലും ഇറങ്ങാൻ പറ്റിയത്.. പക്ഷേ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ബസ്സ് മിസ്സായി..

അങ്ങനെ അവസാനത്തെ പിടിവള്ളി എന്ന നിലക്കാണ് ഞാൻ ഇപ്പൊൾ ഈ ബസ്സിൽ ഇരിക്കുന്നത്...

സത്യം പറഞാൽ ഈ ബസ്സിൽ പോകാൻ എനിക്ക് തീരെ താല്പര്യം ഇല്ലായിരുന്നു.. ഒന്നാമത് അവിടെ എത്തുമ്പോൾ നേരം കെട്ട നേരമാവും പോരാത്തതിന് എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പിന് ഒരുപാട് മുന്നിൽ നിർത്തി അവിടെ നിന്ന് തിരിഞ്ഞാണ് ഈ ബസ്സ് പോവുന്നത്...

അവിടെ ഇറങ്ങി കൂട്ടുകാരെയോ ചേട്ടനയോ അച്ഛനെയോ വിളിച്ചാൽ വീട്ടിൽ എത്താം... പക്ഷേ സമയം നല്ലതായത് കൊണ്ട് ഓഫീസിൽ വച്ച് ഫോൺ ചാർജ് ചെയ്യാൻ ഒത്തില്ല.. ഇപ്പോ നോക്കുമ്പോൾ സ്വിച്ച് ഓഫ് ആയിരിക്കുന്നു...

പകൽ സമയത്ത് പോലും ഒരു ഓട്ടോ കിട്ടാത്ത ഈ നാട്ടിൽ രാത്രി അതും നടു രാത്രിയിൽ ഒരു വണ്ടി പോലും കിട്ടുമോ എന്ന കാര്യം സംശയമാണ്..

മിക്കവാറും ബസ്സ് സ്റ്റോപ്പിൽ കിടന്ന് ഉറങ്ങേണ്ടി വരും എന്നാണ് തോന്നുന്നത്...

ബസ്സ് സ്റ്റോപ്പിൽ നിർത്തിയതും ഞാൻ അവിടെ ഇറങ്ങി.. വാച്ചിൽ സമയം രണ്ട് മണി ആയിരുന്നു.. ഭാഗ്യമോ നിർഭാഗ്യമോ എന്നോടൊപ്പം അവിടെ ഇറങ്ങാൻ ഒരു കുഞ്ഞു പോലും ഉണ്ടായിരുന്നില്ല..

എന്നെ അവിടെ സേഫ് ആയി ഇറക്കി ബസ്സ് വിട്ടടിച്ച് പോയി.. വിശാലമായ റോഡും നോക്കി ഞാൻ ആ ബസ്സ് സ്റ്റോപ്പിൽ തന്നെ ഇരുന്നു...

വട്ടം വച്ചിട്ടാണെങ്കിലും ഒരു വണ്ടി നിർത്തിക്കാം എന്ന് വെച്ചാൽ ഒരു വണ്ടി പോലും വരുന്നും ഇല്ല...
അവിടെ നിന്നും ഇവിടെ

💬 Comments

View all comments