Chapter Title : സ്പർശം 2 [ദൂതൻ]
ഞാൻ കരുതിയത്. സീറ്റ് പോയിട്ട് അതിന്റകത്തു കയറാൻ തന്നെ പാടാണ്. കേറണോ എന്ന് ഞാൻ കുറച്ചു സമയം ശംകിച്ചു നിന്നു ആാാ എന്തായാലും കേറാം എന്ന് പറഞ്ഞുകൊണ്ട് ഞാൻ കയറി കുറച്ചു ഉള്ളോട്ട് പോയി.
ട്രെയിൻ വളരെ പതുക്കെ നീങ്ങി കൊണ്ടിരുന്നു പിന്നെ ഒരു ഓട്ടം ആയിരുന്നു ഇജ്ജാതി സ്പീടോ ഞാൻ ആലോചിച്ചു. വളരെ പെട്ടന്ന് തന്നെ തലശ്ശേരി എത്തിയപോലെ എനിക്ക് തോന്നി. അവിടെയും തിരക്കിന് ഒരു കുറവുമില്ല 5 ആള് ഇറങ്ങുന്നുണ്ടേൽ 50 ആള് കയറാനും ഉണ്ട്. എന്തിനാണ് ഗവണ്മെന്റ് ഇങ്ങനെ കാണിക്കുന്നത് എന്ന് ഇതുവരെ മനയിലായിട്ടില്ല. ഒന്നുകിൽ ബോഗി കൂട്ടുക അല്ലേ ജനറൽ ഒഴിവാക്കുക ആരോട് പറയാനാ എന്തെങ്കിലും ആവട്ടെന്ന് പറഞ്ഞു ഞാൻ ഒന്ന് തിരിഞ്ഞു നിന്നു.
നല്ല പരിജയം ഉള്ള ഒരു മുഖം എനിക്കവിടെ കാണാൻ കഴിഞ്ഞു. വളരെ പാടുപെട്ടുകൊണ്ട് നീങ്ങി വരുന്ന അവരെ ഞാൻ ഓർത്തു.
ഗായത്രി........
അപ്പൊ ഇവര് തലശ്ശേരി യിൽ ആണല്ലേ ജോബ് അപ്പൊ അന്ന് കണ്ണൂർ ആണന്നു പറഞ്ഞത്. ആ തലശ്ശേരിയും കണ്ണൂർ തന്നെ ആണല്ലോ. ആള് എന്നെ കണ്ടിട്ടില്ല ഞാൻ മുഖം പെട്ടെന്ന് തന്നെ തിരിച്ചു പിടിച്ചു. ഞാൻ പിന്നെ പിറകോട്ടു നോക്കിയില്ല എന്നാൽ ട്രെയിനിലെ തിരക്ക് ഗണ്ണ്യമായി കൂടിയട്ടുണ്ട്. ഞാൻ ഒന്ന് കൂടി തിരിഞ്ഞു നോക്കി ആ നോട്ടത്തിൽ തന്നെ അവൾ എന്നെ കണ്ടു. ഒരു പരിചയകാരനെ കണ്ട ആശ്വാസം അവളുടെ മുഖത്ത് തെളിഞ്ഞു വന്നു. ഒട്ടും താമസിക്കാതെ അവൾ എന്റെ അടുത്തേക്ക് എങ്ങനെ ഒക്കെയോ നടന്നു വന്നു എന്നിട്ട് എനിക്ക് അഭിമുഖമായി നിന്നു.
💬 Comments
View all comments