Chapter Title : സ്പർശം [ദൂതൻ]
പുഞ്ചിരിക്കുന്നുണ്ട്. പിന്നെ മുന്നിൽ ഉള്ള കുട്ടിയോട് എന്തോ സ്വാകാര്യം പറയുന്നുമുണ്ട്. എനിക്കാണേൽ അവരെ ടച്ച് ചെയ്യാണ്ട് കഷ്ടപ്പെട്ട് നിക്കുന്നത് കൊണ്ട് കാലിനു ചെറുതായിട്ട് വേദന എടുക്കാനും തുടങ്ങി.
കോപ്പ് ഇത് എന്തോന്ന് മൈര് കണ്ണൂർ വരെ ഈ നിർത്തം നിൽക്കേണ്ടി വരുമോ ദൈവമേ ഇതെന്തൊരു പരീക്ഷണം..
കുറച്ചു കഴിഞ്ഞപ്പോൾ തിരക്ക് കുറച്ചു ഒന്ന് അയഞ്ഞ പോലെ എനിക്ക് തോന്നി. അവര് രണ്ടു പേരും 1 മീറ്റർ കൂടി മുന്നോട്ടു പോയി പിറകെ ഞാനും നടന്നു എന്നാൽ നല്ല ഒരു ഗ്യാപ്പും വിട്ടിരുന്നു.
ഇടക്ക് അവൾ എന്നെ തിരിഞ്ഞു നോക്കുന്നുമുണ്ട്.
പെട്ടന്നുള്ള ആ നോട്ടത്തിൽ ഞാൻ കാശ്മീരം സിനിമയിൽ സുരേഷേട്ടൻ നിക്കുന്ന ആ ഒരു നിർത്തം അങ്ങ് നിന്നു.
എന്ത് ചെയ്യാനാ പെൺകുട്ടികളോട് ഇടപിഴകാത്ത പ്രശ്നം ആവും.
കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ലെഫ്റ്റ് സൈഡിൽ ഇരുന്നിരുന്ന ചേട്ടൻ ഇറങ്ങാൻ വേണ്ടി എണീറ്റു. അപ്പൊ തന്നെ ഞാൻ അവടെ കേറി ഇരുന്നു എന്നിട്ട് ഒന്ന് ശ്വാസം നീട്ടി വിട്ടു.
ഹാവു സീറ്റ് കിട്ടി ഇനി ഇപ്പൊ പ്രശ്നമില്ല ഒന്ന് കാല് നിവർത്തി ഇരിക്കാല്ലോ എന്നും മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ തലയൊന്നു ഉയർത്തി നോക്കി...
അതാ എന്നെ തന്നെ ദയനീയമായി നോക്കിക്കൊണ്ടിരിക്കുന്നു അവൾ. മുഖത്ത് വല്ലാത്ത ഒരു ഭവമായിരുന്നു അതിനു.എനിക്കെന്തോ ഒരു സങ്കടം പോലെ തോന്നി. കാരണം ഞാൻ കയറിയില്ലായിരുന്നേൽ ഒരുപക്ഷെ ഇവിടെ അവൾക്കു ഇരിക്കാമായിരുന്നു. അതുകൊണ്ടായിരിക്കാം അവൾ എന്നെ അങ്ങനെ തന്നെ നോക്കി നിന്നത്. എന്തോ എണീറ്റു കൊടുത്താലോ എന്ന് ഞാൻ മനസിലാലോചിച്ചു.
ഇരിക്കണോ?.....
ഞാൻ വളരെ പതിഞ്ഞ സ്വരത്തിൽ
💬 Comments
View all comments