0%

Chapter Title : സ്പ്രേ [ആനീ]

Author : ആനീ Read All Parts 22.1K

ഇല്ലെ അമ്മാ യൂണിഫോം?"

"ഉള്ളതൊക്കെ കണക്കാ കണ്ണാ, ഒന്നും ഉണങ്ങിയിട്ടില്ല."

"എന്നാൽ സ്പ്രേ എവിടാ ഇരിക്കുന്നെ?"

"ആ അലമാരയിൽ ഇല്ലെ?"

'പിന്നെ!.. അതൊക്കെ ഇന്നലെ തന്നെ മൊത്തം കുത്തി ഓട്ട ആക്കിയാണു താൻ വെച്ചത്, പിന്നെ എങ്ങനെ ഉണ്ടാകും..' കണ്ണൻ മനസാലെ ഒന്ന് ചിരിച്ചു. പിന്നെ അലമാരയിൽ ചെന്ന് ആ കാലി ബോട്ടിലും എടുത്തു. അമ്മയുടെ അടുത്ത് ചെന്ന് ഉയർത്തി കാണിച്ചു.

"അമ്മേ ഇതു തീർന്നു. വേറെ ഉണ്ടോ?"

"അങ്ങനെ വരാൻ വഴി ഇല്ലല്ലോ.. കഴിഞ്ഞ ദിവസം ഒക്കെ പകുതി ഉണ്ടായിരുന്നല്ലോ അത്‌!

കണ്ണന്റെ അമ്മ മാലിനി അവന്റെ അടുത്ത് വന്നു ആ ബോട്ടിൽ മേടിച്ചു നോക്കി.

"ആ, അത് ലീക്ക് ആയി പോയതായിരിക്കും അമ്മാ.."

"ശ്ശെടാ.. എന്നാലും, ഇന്നലെയും കൂടി ഞാൻ കണ്ടതല്ലേ!"

"ആ, പോയത് പോയില്ലേ.."

"ഇനിയെന്താ ഇപ്പോൾ ചെയ്യാ.. ആ, നീ വേറെ ഒരെണ്ണം പോകുന്ന വഴിക്ക് മേടിച്ചോ!"

"അതിന് ഇവിടെ സെന്റ് കട ഉണ്ടോ അമ്മേ ആകെ ഒരു ഉണക്ക പലചരക്കു കട അല്ലെ ഉള്ളു!.. ഹഹ.."

"നിന്റെ കോളേജിൽ എത്തുമ്പോൾ മേടിച്ചാൽ പേരെ.."

"പിന്നെ!.. ഈ നാറുന്ന ഡ്രെസ്സും ഇട്ടേച്ചു ബസിൽ കയറണോ അമ്മേ, അതും നല്ല തിരക്കും! ചുറ്റും നിക്കുന്നവര് മണത്തിട്ടു വല്ല തെറിയും വിളിക്കും.."

"അതിന് എനിക്ക് നാറ്റമൊന്നും മണക്കുന്നില്ലല്ലോ.."

"അമ്മക്ക് ജലദോഷം അല്ലെ, അതാ മണക്കാത്തെ.."

'അതും നേരാ..' മാലിനി ഓർത്തു.

"പിന്നെ ഞാൻ എന്താ ചെയ്യണ്ടേ? നീ തന്നെ പറ!"

"ആ മാതു ചേച്ചിയോട് ഒന്ന് ചോദിച്ചാലോ? മനു ഏട്ടൻ ഗൾഫിൽ ആയ കൊണ്ട്

💬 Comments

View all comments