0%

Chapter Title : സ്റ്റാർട്ട്.. ക്യാമറ.. ആക്ഷൻ! [Aman]

Author : Kambikathakal Read All Parts 464

രണ്ടാൾക്കും നരകത്തിൽ വെച്ച് കാണാം..”

സഹദേവൻ പെട്ടെന്ന് മുന്നോട്ടാഞ്ഞു അവളുടെ കയ്യിൽനിന്നും റിവോൾവർ തട്ടിപ്പറിക്കാൻ ഒരുശ്രമം നടത്തി. അത് മുൻകൂട്ടി കണ്ട ജൂലൈ ഞൊടിയിട കൊണ്ട് റിവോൾവർ അയാളുടെ നെഞ്ചിലേക്കമർത്തി. അവളുടെ വിരലുകൾ  രണ്ടുപ്രാവശ്യം റിവോൾവറിന്റെ കാഞ്ചിയിലമർന്നു. പോയിന്റ് ബ്ലാങ്കിൽ രണ്ടു വെടിയുണ്ടകൾ സഹദേവന്റെ ഹൃദയത്തെയും തുളച്ച് പുറത്തേക്ക് പാഞ്ഞു. പാതിമുറിഞ്ഞ ഒരു നിലവിളിയോടെ അയാൾ തറയിലേക്ക് മറിഞ്ഞു വീണു..

വീട് പൂട്ടി തന്നെയും കാത്തു നിൽക്കുന്ന കാറിലേക്ക് ജൂലി നടക്കുമ്പോഴേക്കും മഴ പിന്നെയും ചെറുതായി പെയ്യാൻ തുടങ്ങിയിരുന്നു.

ഡോർ തുറന്നു അകത്തേക്ക് കയറുമ്പോൾ അവൾ വിശ്വനാഥനെ നോക്കിയൊന്ന് പുഞ്ചിരിച്ചു.

“ദാറ്റ്സ് മൈ ഗേൾ..” വിശ്വനാഥന്റെ വിരലുകൾ വാത്സല്യപൂർവ്വം അവളുടെ കവിളിൽ തലോടി.. വർഷങ്ങളായി തൻ്റെ ഹൃദയത്തെ കുത്തിനോവിച്ചുകൊണ്ടിരുന്ന അടങ്ങാത്ത പകയെ വേരോടെ പറിച്ചു കളയാൻ കഴിഞ്ഞ നിർവൃതിയിലായിരുന്നു ജൂലിയുടെ മനസ്സപ്പോൾ.

രാത്രിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വിശ്വനാഥൻ വണ്ടിസ്റ്റാർട്ടാക്കുകയും അർദ്ധരാത്രിയുടെ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് അത് മുന്നോട്ട് പായുകയും ചെയ്തു.

💬 Comments

View all comments