Chapter Title : സുഭദ്രയുടെ വംശം 2/3 [ഋഷി]
രതിമൂർച്ഛ ഉണ്ടാകും എന്ന കാര്യം...
അരക്കെട്ടിലേക്ക് രാമന്റെ മുഖം നീങ്ങിയ ഉടനേ ലക്ഷ്മി തടഞ്ഞു..രാമേട്ടാ... ഇതൊന്നും വേണ്ട... ഇതൊക്കെ പാപമാണ്... എനിക്ക് ഒന്നും വേണ്ട... രാമേട്ടൻ എന്റെ കൂടെ ഉണ്ടായാൽ മാത്രം മതി. ഭാര്യയുടെ കണ്ണുകൾ നിറഞ്ഞതു കണ്ട് രാമനും വിഷമമായി.. സാരമില്ല ലക്ഷ്മീ... അവൻ അവളെ ചേർത്തു പിടിച്ചുകൊണ്ടുറങ്ങി..
കാളീ... എങ്ങിനെ.. നമ്മടെ രാമനും, സീതയും.. സുഖങ്ങളൊക്കെത്തന്നേ? വാസനയടയ്ക്ക വായിലിട്ടു ചവച്ചുകൊണ്ട് ചാരപ്പണിയ്ക്കും കൂടി നിയോഗിച്ച കാളിയമ്മയോട് കുഞ്ഞമ്മ ചോദിച്ചു... കൊച്ചമ്മേ... എന്തരു പറയാൻ... നല്ല പൊരുത്തമൊള്ള ജ്വാഡി... നല്ല സ്നേഹവും തന്നെ.... ലക്ഷ്മി മോള് സന്തോഷമായിട്ടിരിക്കിണ്... ആ പയ്യനും സന്തോഷങ്ങളു തന്നെ... എന്നിരുന്നാലും എന്റെ കൊച്ചമ്മേ... പുതു മാപ്പിളേം പെണ്ണും തന്നല്ല്... ഇത്തിരിപ്പൂരം കളിതമാശേം.... ചിരീം... അതൊന്നും ഞാൻ കണ്ടില്ല കേട്ടാ... വരികൾക്കിടയിൽ വായിക്കാൻ വിദഗ്ദ്ധയായ കുഞ്ഞമ്മയ്ക്ക് കാര്യങ്ങൾ ഏതാണ്ട് താൻ കരുതിയതുപോലെ തന്നെ എന്നു മനസ്സിലായി.... ലക്ഷ്മിക്കുട്ടി യും സുഭദ്രക്കുഞ്ഞമ്മയും തീർത്തും രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന വ്യക്തികൾ.... കടും പിടിത്തക്കാരിയായ മോളെ കുഞ്ഞമ്മ അവളുടെ പാട്ടിനു വിട്ടു.... ജീവിതത്തിൽ വേറെ എത്രയോ നല്ല കാര്യങ്ങള് കെടക്കണ്.... ഇതായിരുന്നു കുഞ്ഞമ്മയുടെ നിലപാട്.. അവളായി... അവടെ പാടായി..... എന്നാലും പാവം രാമൻ... അവനോടു ഞാൻ പറഞ്ഞതല്ല്... കേക്കൂല... എന്തര് ചെയ്യാൻ? കുഞ്ഞമ്മ ഒരു നെടുവീർപ്പിട്ടു... പിന്നെ തൽക്കാലം അതങ്ങു വിട്ടു.. മൂന്നു വർഷത്തിനകം തിരുക്കൊച്ചി സംസ്ഥാനം നിലവിൽ വന്നു. മഹാരാജാവ്, ദിവാൻ... ഇവരിൽ നിന്നും അധികാരം ജനങ്ങൾ തെരഞ്ഞെടുത്തവരിലേക്ക്. എന്നാലും പഴയ ഉദ്യോഗസ്ഥവൃന്ദം വലിയ പരിക്കുകൾ കൂടാതെ നിലനിന്നു. വിനീതൻ പിറന്നു. ലക്ഷ്മിക്കുട്ടി, പഠിച്ച കന്യാസ്ത്രീകളുടെ
💬 Comments
View all comments