Chapter Title : സുഭദ്രയുടെ വംശം 3 [ഋഷി]
കുടുംബം എന്നൊക്കെ പറഞ്ഞു അമ്പലത്തിൽ കഴകം ഉള്ള കുട്ടൻ മാരാരുടെ വീട്ടിൽ ഏർപ്പാട് ചെയ്തു. കാലത്ത് നാരായണൻ കൂടെ ചെന്നു. കുളിച്ച് അമ്പലത്തിൽ തൊഴുതിട്ട് മാരാരുടെ വീട്ടിൽ ചന്ദ്രൻ നാരായണന്റെ ഒപ്പം ഹാജരായി. കഴകം കൂടാതെ ഭാര്യയുടെ വീതത്തിൽ കിട്ടിയ ഇത്തിരി കൃഷി കൂടി ഉണ്ടായിരുന്നത് കൊണ്ട് മാരാർ സാമാന്യം സൗകര്യത്തിൽ ആയിരുന്നു. നല്ല തൊടിയും, മലബാറിൽ എവിടെയും ഉള്ള രണ്ടു നിലയുള്ള ഇടത്തരം വീടും. വര്വാ വര്വാ.. മാരാർ ചിരിച്ചുകൊണ്ട് അവരെ എതിരേറ്റു. ഹോട്ടലിലെ ഭക്ഷണം പിടിക്കണില്ല അല്ലേ? സാരല്യ കുട്ട്യോൾടെ അമ്മ ഉണ്ടാക്കുന്ന ആഹാരം കഴിച്ചാൽ എല്ലാ പ്രശ്നങ്ങളും തീരും. ഞാൻ ഇങ്ങനെ ഇരിക്കണതു നോക്കണ്ട. ദേഹപ്രകൃതിയാണേയ്… കറുത്തു മെലിഞ്ഞു കുള്ളനായ മാരാർ പിന്നെയും ചിരിച്ചു. ഊണുമുറിയിൽ ഇഡ്ഢലി, സാമ്പാർ, ചമ്മന്തി… എത്രയോ നാളുകളായി ആഹാരം കാണാത്ത ഒരുവനെപ്പോലെ ചന്ദ്രൻ കമിഴ്ന്നു വീണു.. ഏതാണ്ട് മുക്കാലും കാലിയാക്കി.. പാവം നാരായണന് അരവയർ നിറയ്ക്കാനേ കഴിഞ്ഞുള്ളൂ… വൃകോദരന്റെ പ്രകടനം കണ്ട് ഉള്ളിൽ, അടുക്കളയിൽ നിന്നും അമർത്തിയ ചിരി പൊട്ടി.. ചാപ്പാടിൽ ഏകാഗ്രതയോടെ പിടിച്ച ചന്ദ്രൻ ഇതൊന്നും അറിഞ്ഞില്ല. നാഴി കാപ്പിയും അകത്താക്കി ഉച്ചയ്ക്ക് ഒരു വലിയ ടിഫിനുമായി സംപൃപ്തനായ ചന്ദ്രൻ കോടതിയിലേക്ക് വിട്ടു. വൈകിട്ട് ഒരു പയ്യൻ വന്ന് അത്താഴം മറ്റൊരു ടിഫിൻ കാരിയറിൽ എത്തിച്ചു. കഴുകി വെച്ചിരുന്ന കാലത്തെ പാത്രം കൊടുത്തു വിട്ടു. ഞായറാഴ്ച വരെ ഈ കലാപരിപാടികൾ തുടർന്നു. കോടതി അവധി ആയതു കൊണ്ട് ഉച്ചയ്ക്ക് ഊണു വീട്ടിൽ ആവാം എന്നു മാരാർ പറഞ്ഞിരുന്നു. പ്രാതൽ മൂക്കുമുട്ടെ തട്ടിയെങ്കിലും വയറിന്റെ വിളി കേട്ട്
💬 Comments
View all comments