Chapter Title : സുബിൻ ഒരു ലില്ലിപുട് 2 [സുബിൻ ജോണി]
വിനോദ് മോൻ അവനു ഈ ഗതി കൊടുത്തല്ലോ ദേവ്യേ അവനു മാത്രം വളർച്ച ഇല്ലാത്ത ഒരു കുട്ടിയെ കൊടുത്ത് പരീക്ഷിക്കുകയാണല്ലോ ഭഗവാനെ"അമ്മമ്മ പൊടുന്നനെ പല ഭാവങ്ങൾ മാറി മാറി കരയാൻ തുടങ്ങി
വന്നപ്പോ തൊട്ട് എനിക്ക് സംസാരിക്കാൻ ആരും അവസരം തരുന്നില്ലല്ലോ എന്ന് ഞൻ ഒരു നിമിഷം ആലോചിച്ചു പോയി കുറെ നേരം നമ്മൾ 4 പേരും കൂടെ സംസാരിച്ചിരുന്നു, അമ്മു അവളുടെ ഫ്രണ്ടിന്റെ ബർത്ത്ഡേ ഫങ്ക്ഷന് പോയതാ വരാൻ ലേറ്റ് ആവും, അവൾക്ക് കാർ ഒക്കെ ഉണ്ട് സ്വന്തം ആയിട്ട്.ഒരു മോഡേൺ പെണ്ണ്.
കുറച്ചു കഴിഞ്ഞ് എന്നോട് അമ്മമ്മയോടൊത് സംസാരിക്കാൻ പറഞ്ഞിട്ട് ഇളയച്ഛനും ഇളയമ്മയും കൂടെ റൂമിലേക്ക് കയറി പോയി. എനിക്ക് കാര്യം മനസികയെങ്കിലും മിണ്ടാതെ നിന്നു, അവർ അകത്തു കയറിട്ടു കുറച്ചു നേരം ആയി ഇതിനിടക്ക് അമ്മമ്മ എന്നെ എടുത്ത് മടിയിൽ വെച്ചായിരുന്നു. ഇടക്ക് സംസാരിച്ചു ഇരുന്ന അമ്മമ്മ ഉറങ്ങിപ്പോയി. ഞാൻ മാത്രം ഒറ്റപെട്ടപോലെ ആയി പോയി.
ഞാൻ പയ്യെ അമ്മമ്മയുടെ നേരിയ സാരിയുടെ മുകളിലൂടെ നിരങ്ങി താഴെ ഇറങ്ങി ചുറ്റും നോക്കി അപ്പോഴാണ് ഞെട്ടിക്കുന്ന ഒരു കാഴ്ച കണ്ടത് ഞാൻ ഒരു പേർഷ്യൻ പൂച്ച സൈഡിൽ ഇരിക്കുന്നു.സ്വർണ രോമം ഉള്ള ഒരു താക്കിടിമുണ്ടൻ പൂച്ച അത് പയ്യെ എന്റെ അടുത്തേക്ക് മണപ്പിച്ചു വരുന്നുണ്ട്"അമ്മമ്മേ അമ്മമ്മേ ഞാൻ അലറി വിളിച്ചു ആര് കേക്കാൻ വെടി വെച്ച പോക അതാണ് അമ്മമ്മയുടെ അവസ്ഥ.
എന്റെ നെഞ്ചിടുപ്പ് കൂടി ഞൻ എന്ത് ചെയ്യണം എന്ന് അറിയാതെ വിയർത്തു കുളിച്ചു. പൂച്ച ഏതാണ്ട് അടുത്തതാറായി ഞൻ തിരിഞ്ഞ് ഓടി
💬 Comments
View all comments