Chapter Title : സുധിയുടെ സൗഭാഗ്യം ഭാഗം 10 [മനോജ്]
കാപ്പി തീര്‍ന്നപ്പോഴേക്കും അമ്മയും മാമനും വന്നു...
സഹോദരനും സഹോദരിയും കൂടി തിരുവന്തപുരത്ത് പോയി അടിച്ച് പൊളിച്ച് വന്നിരിക്കുകയാ.... സോണിയ ഓടി പോയി അമ്മയെ കെട്ടി പിടിച്ചു.... മാമന്‍ ആരോടും ഒന്നും മിണ്ടാതെ മാമന്റെ മുറിയില്‍ സാധനങ്ങള്‍ കൊണ്ട് വെച്ച് പുറത്തേക്ക് ഇറങ്ങി പോയി... അമ്മ
ഞങ്ങളുടെ അടുത്ത് വന്നിരുന്നു.... സോണിയ അമ്മക്ക് വെള്ളം കൊണ്ട് കൊടുത്തു.... അമ്മ നാട്ടിലെ കഥ പറയാന്‍ തുടങ്ങി....
ഞങ്ങളും അവിടത്തെ കാര്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു... അമ്മ
അതിനൊക്കെ ഉത്തരം തന്നു കൊണ്ടിരുന്നു...
അമ്മ പറയുന്നത് കേട്ടാല്‍ ശരിക്കും നാട്ടില്‍ പോയിട്ട് വന്നപോലെ
ഉണ്ടായിരുന്നു... അമ്മ യാത്ര ചെയ്ത് ക്ഷീണിച്ചു എന്നും പറഞ്ഞു
മുറിയില്‍ പോയി.... അമ്മ മുറിയില്‍ പോയ ഉടനെ സോണിയ
എന്നെയും കൂട്ടി മുകളിലെ മുറിയിലേക്ക് കൊണ്ട് പോയി.... അടുത്ത ദിവസത്തെ പരീക്ഷക്ക് തയ്യാറെടുക്കന്‍.... ഞാനും ഒന്നും മിണ്ടാതെ
കൂടെ പോയി....
ഇപ്പോ പരീക്ഷ കഴിഞ്ഞിങ്ങ് വന്നതല്ലെ ഉള്ളു... കുറച്ച് വിശ്രമിച്ചിട്ടാവാം പഠിത്തം എന്നെങ്ങാനും ഞാന്‍ പറഞ്ഞിരുന്നു
എങ്കില്‍ അവള്‍ എന്നെ അച്'ന്റെ പേരും പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കും.... കൂടെ ഗൈം കളിക്കാന്‍ ഒരു ക്ഷീണവും ഇല്ല... പഠിക്കാന്‍ മാത്രമെ ക്ഷീണം ഭതഗമുള്ളു എന്ന് പറയും.... ഇതൊന്നും കേള്‍ക്കണ്ട
എന്ന് കരുതി ഞാന്‍ ഒന്നും മിണ്ടിയില്ല.... അവളുടെ കൂടെ മുകളിലേക്ക് കയറി പോയി.... ഞങ്ങള്‍ മുകളിലേക്ക് കയറുമ്പോള്‍
ഇളയമ്മ പുറപ്പെട്ട് താഴോട്ട് വരുന്നുണ്ടായിരുന്നു....
ഞാന്‍... 'ഇളയമ്മ ഇതെങ്ങോട്ടാ...''
ഇളയമ്മ.... 'ഞാന്‍ ബൗട്ടിക്കിലേക്ക്... നിങ്ങളുടെ അമ്മ വന്നിലെ ഇനി
എന്റെ ആവശ്യം ഇവിടെ ഇല്ല....''
അതും പറഞ്ഞ് ഇളയമ്മ അവിടെ നിന്ന്
💬 Comments
View all comments