0%

Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 2 [Sojan]

Author : Sojan Read All Parts 3K

എന്ന്‌ വിളിക്കണോ?" അവളുടെ ചോദ്യത്തിന് പെട്ടെന്ന്‌ എന്താണ് മറുപടി പറയേണ്ടത് എന്നറിയാതെ ഞാൻ ഒരു നിമിഷം മൗനമവലംബിച്ചു, പിന്നെ പറഞ്ഞു.
ഞാൻ : "എന്താണ് നിന്റെ പ്ലാൻ എന്ന്‌ പറഞ്ഞാൽ എന്ത് വിളിക്കണം എന്ന്‌ പറയാം"
ജ്വാല: "എന്ത് പ്ലാൻ? ഒരു പ്ലാനുമില്ല, വെറുതെ മർക്കര കാണുക, തിരിച്ചു പോകുക, അതാണിപ്പോഴത്തെ പ്ലാൻ" അവൾ ടോൺ മാറ്റി.
ഞാൻ : "ഹും സാറാമ്മ കേശവൻ നായരെ മക്കാറാക്കിയതു പോലുള്ള കളിയാണല്ലേ?"
ജ്വാല: "അതാരാ സാറാമ്മ?, കേശവൻ നായരെ എനിക്കറിയാം?"
ഞാൻ : "കേശവൻ നായര് നാട്ടിൽ അയൽ വക്കത്തുള്ളതായിരിക്കും?"
ജ്വാല: "അല്ല അമ്മയുടെ വീടിനടുത്തുള്ള പലചരക്ക് കടക്കാരനാണ്"
ഞാൻ : "നിന്റെ ബാഗിൽ ബ്ലേഡോ, കത്തിയോ വല്ലതും ഉണ്ടോ?"
ജ്വാല: "എന്തിനാ എന്നെ കൊല്ലാനാ?"
ഞാൻ : "അല്ല എനിക്കങ്ങ് സ്വയം കുത്തി ചാകാനാ, എടീ പോത്തേ വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിലെ നായികാ നായകൻമ്മാരാ"
ജ്വാല: "ഛെ ഓൾഡ് കേസ്, അതൊന്നും നമ്മള് പിടിക്കില്ല"
ഞാൻ : "പൊന്നോ പിന്നെന്താണാവോ ഭവതി പിടിക്കുന്നത്?"
ജ്വാല: "ഈ ഓൾഡീസിന്റെ കൂടെ കൂടിയാൽ നമ്മുടെ പ്രായം കൂടി പോകും"
ഞാൻ : "എന്നിട്ടെന്താണാവോ കുറച്ച് മുമ്പ് കൂടിയത്"
ജ്വാല: "അത് പിന്നെ..."
ഞാൻ : "പിന്നെ..."
ജ്വാല: "നീ ഒരു പാവമല്ലേ എന്നു കരുതി.."
ഞാൻ : "നീ-യോ"
ജ്വാല: "പിന്നെ?"
ഞാൻ : "ഇതാണോ വല്യ കാര്യത്തിന് എന്താണ് വിളിക്കേണ്ടത് എന്നൊക്കെ ചോദിച്ചത്?"
ജ്വാല: "അപ്പോൾ എന്നെ "പോത്തേ" എന്ന്‌ വിളിച്ചതോ?"
ഞാൻ : "അത് നീ

💬 Comments

View all comments