Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 3 [Sojan]
പറഞ്ഞില്ലേ?"
ഞാൻ : "എയ് ചുമ്മാ പാടെന്നേ"
ജ്വാല : "ഞാൻ പാടും"
ഞാൻ : "ഉം പാട്"
ജ്വാല : "♪ ♪ ♪ പ്രായം നമ്മിൽ മോഹം നൽകി.... ♪ ♪ ♪ മോഹം നമ്മിൽ പ്രേമം നൽകി ♪ ♪ ♪ "
ഒരു ട്യൂണുമില്ലാതെയാണ് പാടുന്നത്. സ്വരം നല്ലതാണ് പക്ഷേ ശ്രുതി ഏഴയലത്തു കൂടി പോയിട്ടില്ല. എന്റെ സംഗീത ആസ്വാദനക്ഷമത കൂടി നശിപ്പിക്കും. എങ്കിലും അത് പറഞ്ഞില്ല, ആ കാളരാഗം അവസാനിപ്പിക്കാൻ മറ്റൊരു വിഷയം എടുത്തിട്ടു.
ഞാൻ : "എന്താ അതിനിടയിൽ ഒരു പ്രായം .."
ജ്വാല : "ഓ ചുമ്മാ, പാട്ടിഷ്ടപ്പെട്ടോ?"
ഞാൻ : "പിന്നെ എസ്. ജാനകി മാറിനിൽക്കും; എന്നാൽ ഭവതി പാടരുത്-അപേക്ഷയാണ്, മറ്റുള്ള പാട്ടുകാരുടെ പണികളയണോ?" ഞാൻ തിരിച്ചും വച്ചു.
ജ്വാല : "ഓക്കെ അടിയൻ" അവളുടെ മുഖത്ത് ഒരു ഗൂഡമന്ദഹാസം.
ജ്വാല : "കിളവൻമ്മാർക്ക് പറ്റുന്ന പാട്ടല്ല അതാ, ദ പിടിച്ചോ ഒരെണ്ണം"
"♪ ♪ ♪ സുമംഗലീ നീ ഓർമ്മിക്കുമോ? സ്വപ്നത്തിലെങ്കിലും ഈ ഗാനം ♪ ♪ ♪ "
ഞാൻ : "എനിക്കിട്ട് താങ്ങിയതാ അല്ലേ?" അത് ശ്രദ്ധിക്കാതെ അവൾ തുടർന്നു..
ജ്വാല : "അതിരിക്കട്ടെ പുള്ളിക്കാരി ഇപ്പോൾ എന്തെടുക്കുന്നു?"
ഞാൻ : "വേറെ വിവാഹം കഴിച്ചു"
ജ്വാല : "എല്ലാം അപ്പപ്പോൾ അറിയുന്നുണ്ട്?"
ഞാൻ : "ഉം"
ജ്വാല : "പിന്നെ കണ്ടിട്ടുണ്ടോ?"
ഞാൻ : "ഇല്ല"
ജ്വാല : "കാണെണമെന്നുണ്ടോ?"
ഞാൻ : "ഇല്ല"
ജ്വാല : "നുണ"
ഞാൻ
💬 Comments
View all comments