0%

Chapter Title : സുഹൃത്തിന്റെ വീട്ടിൽ ഒരു കൈസഹായം [വേടൻ]

Author : Kambikathakal Read All Parts 1.2K

അതിനിടയിൽ ഞങ്ങൾക്ക് ഒരുമിച്ച് ചെലവഴിക്കാന്‍ ഒരുപാട്‌ സമയം കിട്ടിയിരുന്നു. പോസ്റ്റ്ഗ്രാജുവേഷൻ കഴിഞ്ഞ് ജോലി ഒന്നും ആയിരുന്നില്ല എന്നതിനാല്‍.എനിക്കും അവളോടൊപ്പം ചെലവഴിക്കാന്‍ നേരം ഉണ്ട്‌. ഒരുമാസം കടന്നുപോയി. വളരെയധികം സന്തോഷം നിറഞ്ഞ നാളുകളായിരുന്നു അവ. ഒരുദിവസം ഞാന്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങി തിരിച്ചു വരുമ്പോൾ എന്റെ വീടിന്റെ ഉമ്മറത്ത് , അപ്പുറത്തെ വീടുകളിലെ കുട്ടികളുമായി ചേർന്ന് ചീട്ടുകളി യില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അവൾ.

"ഇങ്ങനെ കളിച്ച് നടന്നാ മതിയോ? കല്യാണം ഒക്കെ കഴിഞ്ഞാല്‍ കൊറച്ച് ഉത്തരവാദിത്വം ഒക്കെ വരണം. അല്ലാതെ ഇങ്ങനെ കൊച്ചുകുട്ടികളെ പോലെ ആയാൽ പറ്റില്ല" ഞാൻ തമാശ കലര്‍ന്ന രൂപത്തിൽ പറഞ്ഞു. അവൾ എന്റെ മുഖത്ത് ഒന്ന് തറപ്പിച്ച് നോക്കി. ദേഷ്യം ഭാവിച്ച് നോക്കുമ്പോള്‍ അവളെ കാണാന്‍ ഒരു പ്രത്യേക ചന്തമാണ്. കലമാനിന്റെത് പോലുള്ള അവളുടെ നീണ്ട കണ്ണുകൾ സൂചിമുന പോലെ മൂര്‍ച്ചയുള്ളതായി മാറുന്നത് കാണാനായി ഞാൻ പലപ്പോളും അവളെ ശുണ്ഠി പിടിപ്പിച്ചു. അന്ന് അവൾ ദേഷ്യത്തില്‍ നോക്കിയതല്ലാതെ പതിവ് ഉള്ള പോലെ മറുപടി ഒന്നും പറഞ്ഞില്ല.

ഞാൻ അടുക്കളയില്‍ പോയി സാദനങ്ങള്‍ അമ്മയെ ഏല്പിച്ച് മുറിയില്‍ വന്നു. വസ്ത്രം മാറി വാതിൽ തുറക്കുമ്പോള്‍ മുന്നില്‍ അതാ നില്‍ക്കുന്നു രേഷ്മ "എന്താ ഇവിടെ" ഞാൻ ചോദിച്ചു. "കല്ല്യാണം കഴിഞ്ഞാല്‍ കാണിക്കേണ്ട ഉത്തരവാദിത്തം ഒക്കെ ഞാൻ കാണിക്കുന്നുണ്ട്" അവൾ എന്റെ കണ്ണുകളില്‍ തന്നെ നോക്കിക്കൊണ്ട് പറഞ്ഞു. എനിക്ക് പെട്ടെന്ന് എന്തോ വേണ്ടാത്ത ചിന്തകൾ മനസില്‍ ഉടലെടുക്കുന്നു. ഞാൻ അവളുടെ മുഖത്ത് നിന്നും മാറി പിറകിലേക്ക് നോക്കി. അടുക്കളയില്‍ നിന്നും പുറത്ത് വന്ന് അമ്മ ഊണ്മേശയില്‍ ഇരുന്ന് പറഞ്ഞു" ഇവള്‍

💬 Comments

View all comments