0%

Chapter Title : സുകിയുടെ കഥ [വാത്സ്യായനൻ] [Edited]

അതിന് അവൻ മാപ്പു പറഞ്ഞതും ഒക്കെ ഓർമ്മ വന്നതു തന്നെ. എൻ്റെ മനസ്സ് ആ സ്വപ്നത്തിനെക്കുറിച്ചുള്ള ചിന്തകളിൽപ്പെട്ട് ആകെ കുഴഞ്ഞുമറിഞ്ഞ് കിടക്കുകയായിരുന്നല്ലോ.

“ശ്ശൊ.” ഞാൻ നാണിച്ച് കൈത്തലം മുഖത്തോട് ചേർത്തു. മറക്കാൻ ശ്രമിക്കുന്ന ആ സംഭവം ഇവന് ഇപ്പോൾ ഓർമ്മപ്പെടുത്തേണ്ട ആവശ്യമെന്താണ്!

“എന്തു ചോദ്യമാ? ഇല്ലെങ്കിൽ പിന്നെ ഞാൻ ഇയാളോടിങ്ങനെ മുഖത്തു നോക്കി സംസാരിക്കുമോ?” ഞാൻ ചോദിച്ചു. അല്ലാതെ ഞാൻ അവനോട് എന്തു പറയും? “അതിനെക്കാൾ എത്രയോ വലിയ തെറ്റാണ് സ്വപ്നത്തിൽ ഞാൻ നിന്നോടു ചെയ്തത്” എന്നോ?

“താങ്ക്സ്.” അവൻ പുഞ്ചിരിച്ചു.

“അനിയത്തി എന്തിയേ?” വിഷയം മാറ്റാനുള്ള വ്യഗ്രതയിൽ എന്തെങ്കിലുമൊന്ന് ചോദിക്കാൻ വേണ്ടിയാണ് ഞാൻ ചോദിച്ചത്.

“അവൾക്ക് ക്ലാസുണ്ട്. ഇന്നെന്താ, ഉച്ച വരെയേ ഉള്ളോ?”

“ങ്ഹാ, പത്തിൻ്റെ മോഡൽ എക്സാം ആയിരുന്നു.”

“അതെയോ, ഇയാളേതു ക്ലാസിലാ?”

“പ്ലസ് റ്റൂ — സയൻസ് ഗ്രൂപ്പ്. ഇയാളെന്താ ചെയ്യുന്നെ, പഠിക്കുവാണോ?”

“അതെ. ഡിഗ്രി ഫസ്റ്റ് ഇയർ, കംപ്യൂട്ടർ സയൻസ്.”

“ഇന്ന് ക്ലാസില്ലേ?”

“ആനുവൽ ഡേയാ, പോകാൻ ഒരു മൂഡില്ലാരുന്നു.”

“അതു ശരി, മടിയനാണല്ലേ?”

“അത്യാവശ്യം!”

സംഭാഷണത്തിൽ മൗനത്തിൻ്റെ ഒരു ചെറിയ ഇടവേള കടന്നു വന്നു. കുറേ നാളുകളാായി എൻ്റെ മനസ്സിൽ കിടന്ന് വീർപ്പുമുട്ടിയിരുന്ന ഒരു ചോദ്യമുണ്ടായിരുന്നു. ആ ചോദ്യത്തിൻ്റെ വിഷയം അവൻ തന്നെ ആദ്യം ഇങ്ങോട്ടു പരാമർശിച്ച സ്ഥിതിക്ക് അതു ചോദിച്ചേക്കാം എന്ന് ഞാൻ കരുതി.

“അതേ … .” എങ്ങനെ തുടരണമെന്ന് അറിയാതെ ഞാൻ ഒന്നു കുഴങ്ങി.

“ഉം?”

“അന്ന് … എന്തിനാരുന്നു അങ്ങനെ കാണിച്ചെ?”

അവന് നാണം. അമ്പടാ! പബ്ലിൿ റോഡിൽ വെച്ച് അശ്ലീലം കാണിക്കാൻ നേരത്ത് ഇല്ലാതിരുന്ന സാധനം ഇപ്പോൾ എവിടുന്നു വന്നു? — ഞാൻ മനസ്സിൽ ഓർത്തു.

“അതൊരു ദുരന്തകഥയാ, കേൾക്കണോ?”

“ഒഫ് കോഴ്സ്, അങ്ങനത്തെ ഒരു ഔട്ട്കമിലേക്ക് എത്തിയ ദുരന്തം എന്നതാന്ന് ഒന്നറിയണമല്ലോ.”

“ശരി, പറയാം.” ഏതാനും നിമിഷത്തെ മൗനത്തിനു ശേഷം അവൻ തുടർന്നു. “അതായത്, എനിക്കൊരു ലൈനുണ്ടാരുന്നു. അവളുടെ പേര് മെഹ്റിൻ.”

“ആഹാ, എൻ്റേതു പോലത്തെ ഡിഫറൻ്റ് നെയിം ആണല്ലോ.”

“ങും.” താത്പര്യമില്ലാത്ത മട്ടിൽ ഒന്നു മൂളിയിട്ട് അവൻ കഥ തുടർന്നു. “ഞങ്ങടേന്നു പറഞ്ഞാൽ, പ്ലസ് വണ്ണിന് പഠിക്കുമ്പം തുടങ്ങിയ പ്രേമമാരുന്നേ — കോളജിലേക്ക് എത്തുന്ന വരെ നല്ല സ്ട്രോങ് ആയിട്ട് പൊയ്ക്കോണ്ടിരുന്നതാ.”

“എന്നിട്ട്?”

“ഇടക്കു വെച്ച് അവൾക്കെന്തോ ഒരു അകൽച്ച പോലെ എനിക്ക് തോന്നാൻ തുടങ്ങി. ചെറിയ ചെറിയ കള്ളത്തരങ്ങളൊക്കെ പറയുകേം, ഫോൺ വിളിച്ചാൽ

💬 Comments

View all comments