Chapter Title : സുകിയുടെ കഥ [വാത്സ്യായനൻ]
നടന്നപ്പോൾ കൂട്ടുകാരനോടു യാത്ര പറഞ്ഞ് അവൻ എൻ്റെ അടുത്തേക്കു വന്നു.
“ഏയ് സുകീ, ഒന്നു നിന്നേ — ഒരു കാര്യം ചോദിക്കട്ടെ.” അവൻ പിന്നിൽനിന്ന് എന്നെ വിളിച്ചു.
ഞാൻ തിരിഞ്ഞു നിന്നു.
“എന്നോട് ക്ഷമിച്ചോ?” അവൻ്റെ ചോദ്യം.
പെട്ടെന്ന് എനിക്ക് കാര്യം മനസ്സിലായില്ല. പിന്നെയാണ് അവനെ ഞാൻ ആദ്യം കണ്ടപ്പോഴത്തെ സംഭവവും അതിന് അവൻ മാപ്പു പറഞ്ഞതും ഒക്കെ ഓർമ്മ വന്നതു തന്നെ. എൻ്റെ മനസ്സ് ആ സ്വപ്നത്തിനെക്കുറിച്ചുള്ള ചിന്തകളിൽപ്പെട്ട് ആകെ കുഴഞ്ഞുമറിഞ്ഞ് കിടക്കുകയായിരുന്നല്ലോ.
“ശ്ശൊ.” ഞാൻ നാണിച്ച് കൈത്തലം മുഖത്തോട് ചേർത്തു. മറക്കാൻ ശ്രമിക്കുന്ന ആ സംഭവം ഇവന് ഇപ്പോൾ ഓർമ്മപ്പെടുത്തേണ്ട ആവശ്യമെന്താണ്!
“എന്തു ചോദ്യമാണ്? ഇല്ലെങ്കിൽ പിന്നെ ഞാൻ ഇയാളോടിങ്ങനെ മുഖത്തു നോക്കി സംസാരിക്കുമോ?” ഞാൻ ചോദിച്ചു. അല്ലാതെ ഞാൻ അവനോട് എന്തു പറയും? “അതിനെക്കാൾ എത്രയോ വലിയ തെറ്റാണ് സ്വപ്നത്തിൽ ഞാൻ നിന്നോടു ചെയ്തത്” എന്നോ?
“താങ്ക്സ്.” അവൻ പുഞ്ചിരിച്ചു.
“അനിയത്തി എന്തിയേ?” വിഷയം മാറ്റാനുള്ള വ്യഗ്രതയിൽ എന്തെങ്കിലുമൊന്ന് ചോദിക്കാൻ വേണ്ടിയാണ് ഞാൻ ചോദിച്ചത്.
“അവൾക്ക് ക്ലാസുണ്ട്. ഇന്നെന്താ, ഉച്ച വരെയേ ഉള്ളോ?”
“ങ്ഹാ, പത്തിൻ്റെ മോഡൽ എക്സാം ആയിരുന്നു.”
“അതെയോ, ഇയാളേതു ക്ലാസിലാ?”
“പ്ലസ് റ്റൂ — സയൻസ് ഗ്രൂപ്പ്. ഇയാളെന്നാ ചെയ്യുന്നെ, പഠിക്കുവാണോ?”
“അതെ. ഡിഗ്രി ഫസ്റ്റ് ഇയർ, കംപ്യൂട്ടർ സയൻസ്.”
“ഇന്ന് ക്ലാസില്ലേ?”
“ആനുവൽ ഡേയാ, പോകാൻ ഒരു മൂഡില്ലാരുന്നു.”
“അതു ശരി, മടിയനാണല്ലേ?”
“അത്യാവശ്യം!”
സംഭാഷണത്തിൽ മൗനത്തിൻ്റെ ഒരു ചെറിയ ഇടവേള കടന്നു വന്നു. കുറേ നാളുകളാായി എൻ്റെ മനസ്സിൽ കിടന്ന് വീർപ്പുമുട്ടിയിരുന്ന ഒരു ചോദ്യമുണ്ടായിരുന്നു. ആ
💬 Comments
View all comments