0%

Chapter Title : സുലോചന ദേവി എന്റെ അമ്മ 10 [Stone Cold]

Author : Stone Cold Read All Parts 4.7K

അത് നമുക്ക് ശരിയാക്കാം സാറെ... എന്ന് പറഞ്ഞു കൊണ്ട് അമ്മു അർജുനെ നോക്കി ചിരിച്ചു. അവിടെ നിന്നു ഷേക്ക്‌ ഒക്കെ കുടിച്ചു അർജുൻ അമ്മുവും ആയി ഒന്ന് ടൗണിൽ കറങ്ങി പിന്നെ നേരെ പോയത് ആ സ്ഥലത്തിന്റെ ഉടമയെ കാണാൻ ആണ്‌..

ടൗണിൽ നിന്ന് കുറച്ച് ഉള്ളിലെക്ക് കയറി ഒരു പോക്കറ്റ് റോഢിലേക്ക് അർജുന്റെ കാർ കയറി പുഴയും നല്ല പച്ചപ്പ് വിരച്ച പാടവും ഒക്കെ ആയി ടൗണിൽ ഇങ്ങനെ ഒരു സ്ഥലം ഉണ്ടായിരുന്നോ എന്ന് ഓർത്തു കൊണ്ട് അമ്മു അതൊക്കെ കണ്ടിരുന്നു..

വണ്ടി ഒരു വീടിന്റെ മുന്നിലായി കൊണ്ട് നിർത്തി പുഴയുടെ നേരെ ഫ്രോന്റിൽ ആണ്‌ ആ സ്ഥലം.. അർജുൻ വണ്ടിയിൽ നിന്നു ഇറങ്ങി.. കണ്ടാൽ നല്ല യോഗ്യൻ ആയ ഒരു പുരുഷൻ ആ വീടിനു മുന്നിൽ നികുന്നത് കണ്ടു അർജുൻ അയാളുടെ അടുത്ത് ചെന്ന്..

ഹലോ... ഞാൻ അർജുൻ.. ഈ വീടും സ്ഥലവും വിൽക്കുന്ന കാര്യം.. എന്നോട് ആണ്‌ നിങ്ങൾ സംസാരിച്ചത്.. ഹാ... ഓർക്കുന്നു.. രാവിലെ വരും എന്ന് പറഞ്ഞിട്ട് ഇപ്പൊ ആണോ വരുന്നത്.. വേറെ എന്തെങ്കിലും തിരക്ക് ഉണ്ടായിന്നോ.. അയാൾ ചോദിച്ചു.. ഹാ. എനിക്ക് മറ്റൊരു ഇടത്തു കൂടി പോകേണ്ടി വന്നു അതാ പറ്റിയത്..

അർജുൻ പറഞ്ഞു.. വരൂ അകത്തു കയറി ഇരിക്ക്.. അർജുനെ നോക്കി അയാൾ പറഞ്ഞു.. ഹാ... ഒരു മിനിറ്റ്.. അർജുൻ വണ്ടിയുടെ അടുത്ത് ചെന്നു ഡോർ തുറന്നു.. അമ്മുസേ.. വാ.. ഒരു പത്തു മിനിറ്റ്... അയ്യോ.. ചേട്ടൻ പോയിട്ട് വാ.. ഞാൻ ഇവിടെ ഇരുന്നോളാം... അമ്മു പറഞ്ഞു.. അയ്യടാ..

💬 Comments

View all comments