0%

Chapter Title : സുലോചന ദേവി എന്റെ അമ്മ 10 [Stone Cold]

Author : Stone Cold Read All Parts 4.7K

ആ ആ ആകാശ നീല സാരീ ഉടുത്തു വന്നേ.. സ്കൂളിൽ അല്ലെ അപ്പൊ സാരീയാ നല്ലത്.. അർജുൻ അമ്മുന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു..

സത്യത്തിൽ പേടിച്ചാണ് അമ്മു അർജുനോട് ഇന്റർവ്യൂ കാര്യം പറഞ്ഞത്.. അമ്മ ഇങ്ങനെ ചില കാര്യങ്ങൾ മറന്നു പോയിട്ട് അച്ഛനോട് ഓർത്തെടുത്തു പറയുമ്പോ അച്ഛൻ അമ്മയെ കണക്കിന് വഴക്ക് പറയുന്നത് ഒക്കെ കേട്ടിട്ടുണ്ട് അമ്മു അർജുനും അത് പോലെ ആകും എന്ന് അവൾ തെറ്റി ധരിച്ചു പോയി.. അമ്മു വേഗം പോയി സാരീ ഉടുത്തു ആകാശ നീല നിറത്തിൽ ഉള്ള പട്ടു സാരീയും അതെ നിറത്തിൽ ഉള്ള കൈ ഇറക്കം കുറവ് ഉള്ള ബ്ലൗസ്ഉം.. മുടി ഇടത്തേയ്ക്ക് ചീകി കുളി പിന്നിൽ കെട്ടി വിരിച്ചിട്ട് കൊണ്ട് കണ്ണാടിയിൽ നോക്കി നെറുകിൽ വെച്ച സിന്ദൂരം പോരാ എന്ന് തോന്നി കുറച്ച് കൂടി ഇട്ടു അത് മാത്രം മതി ആരുന്നു അവളെ ഒരു ദേവതയെ പോലെ തോന്നിക്കാൻ..

സിർട്ടിഫിക്കറ്റ് ഒക്കെ കയ്യിൽ എടുത്തു അമ്മുവും അർജുനും ഒരുമിച്ചു റൂമിൽ നിന്നു ഇറങ്ങി വന്നു.. ഹാ. നീ എവിടെ പോവാ... അംബിക അമ്മുനെ നോക്കി ചോദിച്ചു..മേശയിൽ ആഹാരം നിരത്തുന്ന തിരക്കിൽ ആരുന്നു അംബിക... ഇന്ന് ഒരു ഇന്റർവ്യൂ ഉണ്ട് അമ്മേ.. ഞാൻ ഇപ്പോള ഏട്ടനോട് പറഞ്ഞത് അതിനു പോവാ.. അമ്മു പറഞ്ഞു..

ഇന്റർവ്യൂ ഉണ്ടെങ്കിൽ നേരത്തെ പറയേണ്ടേ.. അടുക്കും നേരത്ത.. ഓരോന്ന് പറയുന്നത്.. അർജുൻ നിന്നേ പോലെ വെറുതെ വീട്ടിൽ ഇരിക്കുവല്ലേ ജോലി തിരക്ക് ഉണ്ട്.. അതെങ്ങനെയാ സർവ്വ സമയവും ഫോണും നോക്കി ഇരിപ്പല്ലേ.. അംബിക അമ്മുനെ

💬 Comments

View all comments