Chapter Title : സുലോചന ദേവി എന്റെ അമ്മ 10 [Stone Cold]
നിക്കാതെ അടുക്കളയിൽ പോയി അർജുന് താൻ പറഞ്ഞത് കുറച്ച് കൂടി പോയോ എന്ന് തോന്നി എന്തായാലും അവരുടെ മോൾ അല്ലേ അവർക്ക് അവളെ വഴക്ക് പറയാൻ അവകാശം ഉണ്ട് ഞാൻ അമ്മുനെ കെട്ടിയിട്ട് 7,8 മാസം ആയതേ ഒള്ളു ബാക്കി 21,22 വർഷം അവരാണ് അവളെ നോക്കിയത്.. അംബിക അർജുനും അമ്മുവും പോകുന്നത് വരെ പിന്നെ അടുക്കളയിൽ നിന്നു വന്നില്ല..
അമ്മു വാതിൽക്കൽ നിന്നു വിളിച്ചു പറഞ്ഞു അമ്മേ പോയിട്ട് വരാം എന്ന് അംബിക ശരി മോളെ... എന്ന് പറഞ്ഞു.. അർജുന്റെ കാർ വീടിനു മുന്നിൽ നിന്നു പോകുന്നത് കണ്ടു നിന്നു അംബിക വാതിൽ അടച്ചു..
ആദി ചൈതന്യ സ്കൂളിന്റെ മുന്നിൽ ആയി അർജുൻ വണ്ടി ഓടിച്ചു നിർത്തി.. ഇതല്ലേ.. അമ്മുട്ടാ.. സ്കൂൾ... മ്മ്മ്.. നമുക്ക് വണ്ടി പാർക്ക് ചെയ്തു വരാം.. അർജുൻ അവളെ നോക്കി പറഞ്ഞു.. വണ്ടി പാർക്കിംഗ്ൽ കൊണ്ട് പോയി നിർത്തി.. അമ്മുട്ടാ.. ഇറങ്ങു... സമയം പത്തു മണി അല്ലെ പറഞ്ഞേ..ദേ ആയി കേട്ടോ.. അർജുൻ വാച്ചിൽ നോക്കി പറഞ്ഞു...
അമ്മു വിഷമിച്ച മുഖത്തോടെ അർജുനെ നോക്കി.. മ്മ്മ്.. എന്താ.. പൊന്നാ... ഇന്റർവ്യൂനു പോണോ ഏട്ടാ... നമുക്ക് തിരിച്ചു പോകാം.. അമ്മു പറഞ്ഞു.. ഹേ... തിരിച്ചു പോകാനോ.. ഇവിടെ വരെ വന്നിട്ടോ.. ദേ.. നല്ല കുട്ടി ആയിട്ട് ഇറങ്ങിയേ.. സമയം ആകുന്നു.. അർജുൻ അമ്മുനെ നോക്കി പറഞ്ഞു.. എനിക്ക് എന്തോ പോലെ ഏട്ടാ.. ആകെ ഒരു പേടി.. ചമ്മൽ.. ഹാ.. പിള്ളേരെ പഠിപ്പിക്കാൻ പോകുന്നവളാ അവടെ ഒരു ചമ്മൽ.. നിന്റെ ചമ്മലും പേടിയും ഞാൻ
💬 Comments
View all comments