Chapter Title : സുലോചന ദേവി എന്റെ അമ്മ 8 [Stone Cold]
ഏട്ടാ.. ദാ... ഹെല്പ്പേർ വന്നു.. ചിപ്പി ഹാളിൽ നിന്നു കൊണ്ട് വിളിച്ചു പറഞ്ഞു... അച്ചു നോക്കിയപ്പോ മേശയുടെ അടുത്ത് ഇരുന്നു കൊണ്ട് ചായ കുടിക്കുന്ന അർജുനെ ആണ് കണ്ടത്..
ഹാ.. അച്ചു.. എണീറ്റോ.. നീ.. അർജുൻ ചോദിച്ചു... വാ... ചായ കുടിക്കാം.. അർജുൻ അച്ചുനെ വിളിച്ചു.. ഹാ.. ഇവന് ചായ ഇല്ല.. പണി എടുക്കാതെ ചുമ്മാ കിടന്നു ഉറങ്ങിയവന് ചായ പോലും.. ചിപ്പി അച്ചുനെ ചൂടാക്കാൻ പറഞ്ഞു.. വാ.. അളിയാ നമുക്ക് വീട്ടിൽ പോകാം.. കറന്റ് വന്നല്ലോ... അച്ചു അർജുനെ നോക്കി പറഞ്ഞു... ഡാ... പൊട്ടു.. അവൾ ചുമ്മാ പറഞ്ഞതല്ലേ.. മോൻ ചായ കുടിക്കു.. പിന്നെ.. മോൻ ഒരു ഹെല്പ് ചെയ്യണം.. മ്മ്മ്.. എന്താ.. മാമി.. മോൻ പോയി മാമനെ ഒന്ന് വിളിച്ചു കൊണ്ട് വരണം.. രമ അച്ചുനെ നോക്കി പറഞ്ഞു... ഇപ്പൊളോ.. ഹാ... അതെ.. മാമൻ ഡ്യൂട്ടി കഴിഞ്ഞു നിക്കുവാ.. വണ്ടി ഇന്നലെ കംപ്ലയിന്റ് ആയതു കൊണ്ട് കൊണ്ട് പോയില്ല.. രമ പറഞ്ഞു..
എന്നാ അളിയനും കൂടി വാ.. നമുക്ക് തിരിച്ചു വീട്ടിലും ഇറങ്ങാ.. അച്ചു പറഞ്ഞു.. ഹാ.. ബെസ്റ്റ്.. നിന്റെ അമ്മ വെളുപ്പിനെ മുതൽ വിളിക്കുവാ.. അമ്മു അർജുനെ കാണതെ കയറ് പൊട്ടിച്ചു നിക്കുവാ എന്നും പറഞ്ഞു അർജു ഏട്ടൻ വീട്ടിൽ പോകാൻ നിക്കുവാ.. മോൻ ഇന്നു ഉച്ച വരെ ഇവിടെ നിക്ക്... ട്ടോ..ജോലി ഉണ്ട് മോനു.... ചിപ്പി പറഞ്ഞു..
ഹാ.. അമ്മ വിളിച്ചേ... അമ്മയ്ക്ക് കാണാൻ മുട്ടി നിന്നിട്ടാ.. എന്നിട്ട് ചേച്ചിടെ പേരും.. അച്ചു മനസിൽ പറഞ്ഞു.. അപ്പൊ മാമി ഞാൻ ഇറങ്ങുവാ..
💬 Comments
View all comments