Chapter Title : സുമലതയും മോനും 6 [സഞ്ജു സേന]
മുഖം വാടി....മാധവിയമ്മയ്ക്ക് അത് മനസ്സിലാവുകയും ചെയ്തു..
''വെറുതെ പറഞ്ഞതാടാ ,നീ ഓരോന്നൊഴിക്ക്... ''
രണ്ടു ഗ്ലാസിൽ സ്കോച്ച് വിസ്‌ക്കി പകരുമ്പോഴും രാജീവന്റെ മുഖം വലിഞ്ഞു മുറുകി തന്നെ നിന്നു...മകനായ തന്നെക്കാൾ ആ ചെക്കനെ അമ്മ സ്നേഹിക്കുന്നത് ഈ അവസരത്തിലും അയാളെ അസ്വസ്ഥനാക്കി കളഞ്ഞിരുന്നു..അതല്ലെങ്കിലും തന്നെക്കാൾ പരിഗണന മറ്റാർക്കെങ്കിലും കിട്ടുന്നത് പണ്ട് മുതലേ അയാളുടെ ഉറക്കം കെടുത്തിയിരുന്നു...പക്ഷെ നിസ്സഹായമായ ജീവിതസാഹചര്യങ്ങളിൽ എല്ലാം ഉള്ളിലൊതുക്കി പാലാക്കാരൻ എന്നാ വേഷപ്പകർച്ചയിൽ കൂടി ആ അടക്കി വച്ചതെല്ലാം പുറത്തേക്ക് വമിപ്പിക്കുകയായിരുന്നല്ലോ...
''ഒന്ന് ചിയേർസ് പറയെടാ...''
''ചിയേർസ്...'''
''അമ്മ ചെക്കനെ പറ്റി പറഞ്ഞത് കൊണ്ടാണോ? ,,അത് പിന്നെ നിങ്ങളൊക്കെ എന്നെ മറന്നപ്പോൾ അവനല്ലെടാ എനിക്ക് ആശ്വാസമായി ഉണ്ടായിരുന്നത്.വിട്ടു കള ,എന്‍റെ മോന് ഇഷ്ടമില്ലെങ്കിൽ ഞാൻ അവനോടു ഇനി ഇങ്ങോട്ടു വരരുതെന്ന് പറയാം..ഇപ്പോഴും എനിക്കേറ്റവും വലുത് നീയാണ്...മകനായത് കൊണ്ട് കൂടിയല്ല ,ഒരു നശിച്ച ജീവിതത്തിൽ നിന്നു ഈ അമ്മയ്ക്ക് ശാപമോക്ഷം നൽകി ഇന്ന് വരെ പരിപാലിക്കുന്നത് നീയല്ലേ ?..നിനക്കറിയോ......''
ഒന്ന് സിപ്പ് ചെയ്തു രാജീവൻ അമ്മയുടെ നേരെ കണ്ണുകളയച്ചു ......,മാധവിയമ്മ മകനെ ഒന്ന് രണ്ടു നിമിഷം നിർന്നിമേഷയായി നോക്കി നിന്നു...എന്നിട്ടു ഒരു ദീർഘശ്വാസമെടുത്തു ഗ്ലാസിൽ ബാക്കിയുള്ളതും കൂടി വലിച്ചു കുടിച്ചു.
.''താലികെട്ടിയ ഭർത്താവ് ഇടപാടുകാരെ എത്തിച്ചു പുറത്തേക്ക് പോകുമ്പോൾ, അപരിചിതരായ അവർക്ക് കീഴടങ്ങി കൊടുത്തു തളർന്നു കിടക്കുമ്പോൾ ഒരിക്കൽ ഞാൻ കണ്ട സ്വപ്നത്തിൽ കുതിരപ്പുറത്തു എന്നെ രക്ഷിക്കാൻ പാഞ്ഞെത്തിയ ഒരു രക്ഷകന്റെ അവ്യക്തമായ മുഖമോർക്കും..എല്ലാം കഴിഞ്ഞു ചുരുട്ടിയെറിഞ്ഞ നോട്ടുകൾക്കിടയിൽ ഉടുതുണി പോലുമില്ലാതെ കിടക്കുമ്പോൾ ഞാൻ ആ സ്വപ്നമായിരുന്നു എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് ...ആദ്യമൊന്നും എനിക്കാ രക്ഷകന്റെ
💬 Comments
View all comments