Chapter Title : സുമതിയും ലേഖയും [റീലോഡഡ്] [chitra lekha]
ലേഖയുടെ കാൾ വന്നു...
ലേഖ... ചേച്ചി ഒരു വീടുണ്ട് ഞങ്ങളുടെ വീടിന്റെ കുറച്ചു അപ്പുറത്താണ് നാളെ വന്നാൽ വീട് കാണാം..
സുമക്കു അതു വിശ്വസിക്കാൻ കഴിഞ്ഞില്ല.. സത്യമാണോ ഈ പറയുന്നത്...
ലേഖ... സത്യം നാളെ രാവിലെ വന്നേക്കു ദിവ്യയെയും, അമ്മയെയും കൂട്ടിക്കോ വൈകുന്നേരം തിരിച്ചു പോകാം..
സുമ... അമ്മ വരില്ലെടി ഞാനും മോളും കൂടി വരാം പിന്നെ അദ്ദേഹം അവിടെ കാണില്ലേ? അവൾ അല്പം ആശങ്കയോടെ ചോദിച്ചു...
ലേഖ.. അതിനെന്താ? ഞാനില്ലേ കൂടെ.. അവൾ ചിരിച്ചു..
സുമ... അപ്പോൾ ഞാൻ ചേട്ടനോട് പറഞ്ഞിട്ട് നിന്നെ വിളിക്കാം അവൾ കാൾ കട്ടാക്കി. രാഘവനെ വിളിച്ചു പറഞ്ഞു..
പിറ്റേന്ന് രാവിലെ സുമയും ദിവ്യയും കൂടി ലേഖയുടെ വീട്ടിൽ എത്തി.. സുമ സാരിയും ദിവ്യ ചുരിദാറും ഇട്ടാണ് പോയത് സുമ തന്റെ ശരീരം അല്പം പോലും പുറത്തു കാണാത്ത വിധം മറച്ചിരുന്നു രാജനെ അടുത്തു കാണുന്ന നിമിഷത്തെ അവൾ വല്ലാതെ ഭയന്നിരുന്നു...
ലേഖ അവരെ ഇരുവരെയും സത്കരിച്ചു.. ലേഖയുടെ വീട്ടിൽ ഇരിക്കുന്ന സമയം സുമയുടെ കണ്ണുകൾ രാജനെ തിരഞ്ഞു...
സുമ .അല്ല മക്കൾ എവിടെ?
ലേഖ... അവർ സ്കൂളിൽ പോയി പിന്നെ അച്ഛൻ പുറത്തു പോയി അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു..
സുമക്ക് അല്പം ആശ്വാസം തോന്നി അതു കേട്ടപ്പോൾ അവൾ ദീർഘമായി നിശ്വസിച്ചു കൊണ്ടു പറഞ്ഞു.. അതു നന്നായി.
ലേഖ... അതെന്താ? അവൾ ചിരിച്ചു..
സുമ... അല്ല ഞങ്ങൾ വരുന്നു എന്നു പറഞ്ഞു കുട്ടികളെ സ്കൂളിൽ വിടാതെ ഇരുന്നില്ലല്ലോ.. അതാ പറഞ്ഞത്..
സുമയുടെ വാക്കുകൾ കേട്ടു ലേഖ ചിരിച്ചു കൊണ്ടു
💬 Comments
View all comments