0%

Chapter Title : സുമിത്ര കുഞ്ഞമ്മ [റിശ്യശ്രിംഗൻ റിഷി]

Author : Kambikathakal Read All Parts 1.5K

ചോദിച്ചു.

നീയൊരു പണിക്കാരനെ വേണമെന്ന് പറഞ്ഞില്ലേ, ദേ കേശവൻ കൊണ്ടു വന്നിട്ടുണ്ട്." സുമിത്ര പയ്യനെ അടിമയാണോ നോക്കി. കൊള്ളാം പത്തു പതിനെട്ട് വയസ്സ് കാണും. നല്ല ഉറച്ച ശരീരം. പൊടി മീശ. കാണാനും കുഴപ്പം ഇല്ല. സുമിത്രയുടെ മനസ്സിൽ ചെറിയ ഒരു ലഡ്ഡു പൊട്ടി.

"ഇവനെങ്ങിനാ, വിശ്വസിക്കാമോ കേശവാ?" സുമിത്ര ചോദിച്ചു.

"പാവമാ കുഞ്ഞമ്മേ, ലോറിപ്പണിയായിരുന്നു. അവരാ ലോറി വിറ്റു. ഇവന്റെ പണിയും പോയി." കേശവൻ വിശദീകരിച്ചു.

"ഇവനിവിടെ താമസിക്കേണ്ടി വരും."സുമിത്ര പറഞ്ഞു.

"അതു സാരമില്ല, വല്ലപ്പോഴും വീട്ടിൽ വിട്ടാൽ മതി."

"എന്താ നിന്റെ പേര്" സുമിത്ര വീണ്ടും ചോദിച്ചു.

"ഉണ്ണികൃഷ്ണൻ, എല്ലാവരും കണ്ണാ എന്ന് വിളിക്കും."

"നമുക്കും അങ്ങിനെവിളിക്കാം".സുമിത്ര ഭർത്താവിനെ നോക്കി.

"ശരി ശരി, ആദ്യം നീയിവനു വല്ലതും കഴിക്കാൻ കൊടുക്ക്. കണ്ണാ നീ അടുക്കള ഭാഗത്ത് ചെല്ല്."

അടുക്കള തിണ്ണയിൽ ഇഡ്ഡലി കഴിക്കുന്ന കണ്ണന്റെ അടുത്ത് സുമിത്ര ചെന്നു. നിനക്ക് ആരൊക്കെയുണ്ട് വീട്ടിൽ?

"അമ്മയും അനിയനും. അച്ഛൻ മൂന്നു വർഷം മുൻപ് മരിച്ചു."

"അച്ഛന് എന്തായിരുന്നു പണി?" "കൂപ്പിലായിരുന്നു.  അവിടെ വച്ച് മലമ്പനി വന്നു. അച്ഛൻ മരിച്ചു കഴിഞ്ഞു അമ്മ കൂലിപ്പണി ചെയ്തു. പിന്നെ അമ്മ ഒന്നു വീണു. നടുവേദനയായി. പിന്നെ പണിക്ക് പോകാൻ മേലാതായി. അതോടെ വീടു കഷ്ടത്തിലായി. പിന്നെ ഞാൻ പണിക്കു പോകാൻ തുടങ്ങി."

"പേടിക്കണ്ട, ഇവിടെ നിനക്ക് ഒരു കുറവും ഉണ്ടാവില്ല. വിറകു കീറണം. പശുവിനെ നോക്കണം. പിന്നെ അദ്ദേഹത്തിന് ഉച്ചയ്ക്ക് ഭക്ഷണം കൊണ്ട് കൊടുക്കണം. സാവിത്രി"അവർ അടുക്കളക്കാരിയെ വിളിച്ചു.."ഇവന് നമ്മുടെ ഷെഡ്ഡിൽ മുറി കൊടുക്ക്. സ്റ്റോറിലിരിക്കുന്ന ഫാനും കൊണ്ടു

💬 Comments

View all comments