Chapter Title : സുന്ദര രാത്രികൾ [joNN]
മിസ്കോൾ.. നോക്കിയപ്പോൾ ആശ..
ജോൺ തിരിച്ചുവിളിച്ചു. " ആശ വിളിച്ചോ" അവൻ ചോദിച്ചു. "ജോൺ ഏട്ട... നമുക്ക് നാളെ രാവിലെ ഒരു സ്ഥലം വരെ പോണം.. സമയം ഉണ്ടോ നാളെ " പോകാം.... അവൻ പറഞ്ഞു... രാവിലെ നാലുമണിക്ക് പോണം... ഒരു ജോഡി ഡ്രസ്സ് കൂടി കരുതിക്കോളൂ.. അവൾ പറഞ്ഞു.. " എങ്ങോട്ടാണ് ആശേ " അവൻ തിരക്കി... നാളെ പറയാം... എന്നിട്ട് അവൾ ഫോൺ വെച്ചു.. എങ്ങോട്ടു പോകാൻ ആണോ എന്തോ.. അവൻ ആലോചിച്ചു... എന്തായാലും ഇവിടെ പണിയൊന്നുമില്ല.. എങ്കിൽ ഒരു യാത്രയാകാം.. അവൻ മനസ്സിലോർത്തു..
അവൻ ഡ്രസ്സ് ഒക്കെ എടുത്തു വച്ചു.. അലാറം വെച്ച് അവൻ കിടന്നുറങ്ങി. വെളുപ്പിനെ കുളിച്ചൊരുങ്ങി റെഡിയായി അവൻ താഴേക്ക് ചെന്നു.. അപ്പോഴേക്കും അവൾ റെഡിയായിരുന്നു.. കുഞ്ഞിനെ അവളുടെ അമ്മയെ ഏൽപ്പിച്ച അവൾ കാറിൽ കയറി. അവൻ കാർ എടുത്തു.കാർ മെയിൻ റോഡിലേക്ക് കയറി.. " എങ്ങോട്ടാണ് പോകേണ്ടത് ആശ " അവൻ തിരക്കി. " മൂന്നാർ " മൂന്നാറിലെകോ.... അവൻ ചോദിച്ചു... അതേ.... അവൻ കാർ നിർത്തി.. അവളുടെ മുഖത്തേക്ക് നോക്കി...
അവൾ കയ്യിലെ മൊബൈൽ എടുത്തു ഗ്യാലറി ഓപ്പൺ ചെയ്തു. അതിൽ ഒരു ഫോട്ടോയെടുത്ത് ജോണിനെ കാണിച്ചു. ജോൺ ഞെട്ടിപ്പോയി. ഗിരീഷ് ചേട്ടനും ഒരു പെണ്ണും കെട്ടിപ്പിടിച്ച് നിൽക്കുന്ന ഒരു ഫോട്ടോ .. " ഇത് ആനി.. ഗിരീഷ് ചേട്ടന്റെ സ്കൂളിലെ ടീച്ചറാണ്.. കൂട്ടുകാരുമൊത്ത് കറങ്ങാൻ പോകുന്നു എന്നു പറഞ്ഞു ഇവളുടെ കൂടെയാണ് ചേട്ടൻ പോയത് " ഇതിനു മുന്നേ ഒരുപാട് കഥകൾ ഞാൻ കേട്ടിട്ടുണ്ട്.. അപ്പോഴൊന്നും ഞാൻ വിശ്വസിച്ചിരുന്നില്ല അവൾ പറഞ്ഞു... അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു വിറയ്ക്കുന്നത് കണ്ടു ജോൺ പേടിച്ചുപോയി.. എനിക്ക് നേരിൽ കാണണം..
രണ്ടുപേരെയും.. ജോൺ ചേട്ടൻ എന്നെ സഹായിക്കണം.. " ഈ ഫോട്ടോ എങ്ങനെ കിട്ടി " ജോൺ ചോദിച്ചു.. എന്റെ ഒരു കൂട്ടുകാരി അവിടെ ജോലി ചെയ്യുന്നുണ്ട്. അവൾ അവരെ കണ്ടപ്പോൾ ഫോട്ടോ എടുത്ത് അയച്ചു തന്നതാണ്.. ജോൺ വണ്ടിയെടുത്തു.. ആശയോട് എന്തു പറഞ്ഞിട്ടും കാര്യമില്ല എന്ന് ജോണിനു
💬 Comments
View all comments