Chapter Title : സുന്ദരിപ്രാവ് [രേഖ]
മമ്മി കേൾക്കാം പക്ഷെ അതുകേൾക്കുംവരെ ഒന്ന് ക്ഷമകാണിക്കണം മമ്മി നഴ്സിങ്ങു് പഠിക്കുന്നത് നല്ല എമൗണ്ട് ലോൺ എടുത്തിട്ടാണ് ,അതിനും പ്രതീക്ഷികാതെയാണ് എന്റെ വിവാഹക്കാര്യം വന്നത് ,ഓസ്‌ട്രേലിയക്കാരൻ ആയതിനാൽ എന്റെ ലോൺ എല്ലാം അവർ അടക്കുമെന്നുകരുതി എന്റെ പപ്പയും എന്നെ വിവാഹംകഴിപ്പിച്ചു അവസാനം നിന്റെ പപ്പ തനി സ്വഭാവം കാണിച്ചു അതിനുവേണ്ടി ഒരുതരി പണവും തരില്ല എന്ന് . അന്ന് നിന്റെ അങ്കിളിനാവട്ടെ ഒരു ജോലിയും ആയിട്ടില്ല പിന്നെ ചെറുപ്പവും.
പിന്നെ ഞാൻ എന്ത് ചെയ്യും എന്നാലോചിച്ചു നില്കുമ്പോളാണ് . ഞാൻ പേപ്പറിൽ പരസ്യംകാണുന്നതു നഴ്സിനെ ആവശ്യമുണ്ട് എന്ന് .നല്ല ശമ്പളവും .എന്തായാലും നിന്റെ പപ്പ എന്നെ ഓസ്‌ട്രേലിയയിൽ കൊണ്ടുപോകുന്നില്ല പിന്നെ ഞാൻ ഇവിടെ വെറുതെ ഇരിക്കുന്നതിനേക്കാൾ നല്ലതു ഈ ജോലിക്കുപോകുന്നതാണ് എന്ന് എനിക്കും തോന്നി . ജോലിക്കു കയറി കുറച്ചു കഴിഞ്ഞപ്പോഴേക്കും ഞാനും സൂപ്രണ്ട് ആയി അടുത്ത് ഒന്നാമത് ഞാൻ കാണാൻ നല്ല ഭംഗിയുള്ളതിനാലും പലരും ഞാൻ കല്യാണം കഴിഞ്ഞതാണ് എന്നറിഞ്ഞുകൂടി എന്നെ മാനസീകമായി ശാരീരികമായും പീഡനത്തിന് മുതിരുമ്പോൾ ജോലി കളയും എന്ന് പറഞ്ഞു ഭീക്ഷണിപ്പെടുത്തുമ്പോൾ ഈ സൂപ്രണ്ടാണ് എനിക്ക് അഭയം. പലരിൽനിന്നും രക്ഷനേടാൻ ഞാൻ പറയാൻതുടങ്ങി ഞാനും അച്ചായനും തമ്മിൽ ബന്ധമുണ്ട് എന്ന് . ഒരു ദിവസം അച്ചായനും അതറിഞ്ഞു . രക്ഷപെടാൻ ഒരു മാർഗ്ഗവും ഇല്ലാതെ പറഞ്ഞുപോയതാണ് എന്ന് പറഞ്ഞു കരഞ്ഞപ്പോൾ ആ മനുഷ്യന്റെ സംരക്ഷണം ഞാൻ തിരിച്ചറിഞ്ഞു ,സാരമില്ല നീ എന്റെ പേര് പറഞ്ഞോളൂ എന്ന് .പിന്നെ അച്ചായന്റെ സമ്മതത്തോടുകൂടിത്തന്നെ ഞാൻ പറയാൻ തുടങ്ങി
ഞാൻ ഈ പറഞ്ഞനുണകൊണ്ടു അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രണയിനി
💬 Comments
View all comments