Chapter Title : സുന്ദരിപ്രാവ് [രേഖ]
അവസാനിക്കും
അവൾ പറഞ്ഞതിനും കാര്യമുണ്ട്
അന്ന് രാത്രി ഞാൻ പല തവണ ചിന്തിച്ചു വിളിക്കണോ വേണ്ടയോ എന്ന് അവസാനം ഞാൻ ഉറങ്ങിപ്പോയി . പക്ഷെ അന്ന് കാലത്തു നോക്കിയപ്പോളാണ് കുറെ മിസ്ഡ് കാൾ ഫോണിൽ കിടക്കുന്നു
നോക്കിയപ്പോളാണ് പപ്പയും മമ്മിയും കുറെ തവണ വിളിച്ചിരിക്കുന്നു ,അതിനൊപ്പമിതാ ബിനോയും
അവരുടെ അടുത്ത് നിന്ന് ചീത്ത ഉറപ്പായി ഞാൻ അവരെ വിളിച്ചു… ആദ്യം തന്നെ രണ്ടുപേരുടെ അടുത്തുനിന്നും ഫോൺ എടുക്കാത്തതിനാൽ ചീത്തകേട്ട് എന്നിട്ടു അവസാനം അവർ പറഞ് അങ്കിൾ നെ വിളിച്ചപ്പോ ഉറങ്ങി എന്ന് .അതിനാലാണ് പിന്നെ വിളിക്കാഞ്ഞത് പിന്നെ ഇന്ന് സെക്കന്റ് സാറ്റർഡേ ആണല്ലോ പിന്നെ നീ ഉറങ്ങിക്കോട്ടെ എന്ന് കരുതി… ഞാൻ വിളിക്കാഞ്ഞത് എന്ന് മമ്മി പറഞ്ഞപ്പോളാണ് ഞാൻ ഇന്ന് സെക്കന്റ് സാറ്റർഡേ ആണെന്നും സമയം 5 .30 ആയിട്ടുള്ളു എന്നും തിരിച്ചറിയുന്നത് .
ഞാൻ വേഗംപോയി ടോയ്‌ലെറ്റിൽ കയറി ഫേസ് വാഷ് ചെയ്തു . ഫോൺ എടുത്തു ബിനോയ്‌നെ വിളിക്കാൻ നമ്പർ അമർത്തി . ഫേസ് എന്തിനാണ് ഫോൺ വിളിക്കുന്നതിന് വാഷ് ചെയ്തത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല .എനിക്ക് തന്നെതോന്നി വട്ടായോ എന്ന്
ഫോൺ റിങ് ചെയ്തതും അവൻ എടുത്തു .
ഞാൻ :ഹാലോ
ബിനോയ് : ജിൻസി ഗുഡ് മോർണിംഗ്
: മോർണിംഗ് ടൂ , എന്തെ ഫോണിൻമേലാണ് കിടന്നുറങ്ങിയത് എന്ന് തോന്നുന്നു , റിങ് ചെയ്യാന്പോലും സമയംകൊടുത്തില്ലല്ലോ
ബിനോയ് : ഞാൻ ഇന്നലെ രാത്രിമുതൽ ജിൻസിയുടെ കാളിനായി കാത്തിരിക്കുവാണ് ,
അത് കേട്ടപ്പോൾ എനിക്ക് സത്യത്തിൽ പാവംതോന്നിപോയി .
ബിനോയ്
💬 Comments
View all comments