സുനിത [Smitha]

📝 Ongoing

👁 1951967 views ❤ 1236 likes 💬 35 comments

സുനിത
Sunitha | Author : Smitha

ബസ്സിറങ്ങി നടന്നു വരുന്ന സുനിതയുടെ പിന്നാലെ ഡെന്നീസ് ഓടിവന്നു.

“ആന്‍റി, നിക്ക്...”

അവന്‍ പിന്നില്‍ നിന്നും വിളിച്ചു പറഞ്ഞു. സുനിത തിരിഞ്ഞു നോക്കി. ഡെന്നീസിനെ കണ്ട് അവള്‍ പുഞ്ചിരിയോടെ നിന്നു.

“ആ, നീയാരുന്നോ ചെറുക്കാ?”

അവള്‍ ചോദിച്ചു.

“ഞാനെന്തേരെ വിളിച്ചു എന്‍റെ ആന്‍റി...”

അവളുടെ അടുത്ത് വന്ന് കിതച്ചുകൊണ്ട് അവന്‍ പറഞ്ഞു.

“ആന്‍റി എടോം നോക്കില്ല വലോം നോക്കില്ല..ചുറ്റുമുള്ള ഒരു ശബ്ദോം കേള്‍ക്കില്ല...ആരേലും എന്തേലും എമര്‍ജെന്‍സി കാര്യം പറയാന്‍ ഒക്കെ വിളിച്ചാ എങ്ങനെ അറിയും? എന്താ ഇങ്ങനെ?”

“എന്താ ഇപ്പ ഒരു എമര്‍ജെന്‍സി കാര്യം?”

അവന്‍റെ ഒപ്പം മുമ്പോട്ട്‌ നടക്കവേ സുനിത ചോദിച്ചു.

“എടോം വലോം ഒക്കെ നോക്കിയാലെ, സമയത്തിന് വീടെത്താന്‍ പറ്റുവോ ഡെന്നീ? ഞാനെ നിങ്ങളെപ്പോലെയല്ല...നൂറു കൂട്ടം പണിയ്ണ്ട് എനിക്ക്! അറിയോ?”

പച്ചപ്പാടവരമ്പുകള്‍ക്കിടയിലെ ചെമ്മണ്‍പാതയിലൂടെ അവര്‍ നടന്നു. പാതയ്ക്കിരുവശവും കണ്ണെത്താദൂരത്തോളം വയലാണ്. പച്ചനിറത്തിനിടയില്‍ ഇടയ്ക്കിടെ കുടിലുകളുടെ ചാരനിറവും. തെളിഞ്ഞ ആകാശം. വയലുകള്‍ക്കപ്പുറത്ത് നീലമലകള്‍ ആണ്. ആകാശത്ത് ഒഴുകിപ്പരക്കുന്ന പക്ഷികള്‍.

“അതൊന്നുമല്ല കാര്യം!”

ഡെന്നീസ് ചിരിച്ചു. സുനിത അപ്പോള്‍ അവനെ നോക്കി. അവളുടെ മുഖത്ത് ഒരു ചോദ്യഭാവമുണ്ടായിരുന്നു.

“പറയട്ടെ?”

അവന്‍ ചോദിച്ചു.

അവള്‍ “പറയൂ” എന്ന അര്‍ത്ഥത്തില്‍ അവനെ

📚 Chapters

1 published

Related Stories

💬 Comments

View all comments