Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 2 [പാക്കരൻ]
സമ്മതം.
ഇല്ല.... എന്നെ കൊണ്ട് സാധിക്കില്ല...
ഇനി ഒരു പെണ്ണിന് എന്റെ ജീവിതത്തിൽ സ്ഥാനമില്ല...
വാതിലുകൾ കൊട്ടി അടച്ചിട്ട് വാർഷങ്ങളായി... ഇനി ഒരാൾക്ക് പ്രവേശം അസാധ്യം...
ഇവിടെ എന്നെ കൊണ്ട് ജയിക്കാൻ സാധിച്ചാൽ ജീവിതകാലം മുഴുവൻ എന്നെ കൊണ്ട് പിടിച്ച് നിൽക്കാൻ സാധിക്കും...
എന്റെ കുരുട്ടുബുദ്ധി പ്രവർത്തിക്കാൻ തുടങ്ങി...
ഇപ്പോഴും എന്തോ ഒന്ന് എന്നെ പിന്നോട്ട് വലിക്കുന്നു. എനിക്ക് ഒരു പക്ഷേ ജയിക്കാൻ സാധിച്ചാൽ തോൽക്കുന്നത് എന്റെ ഉമ്മയാകും...
ഉമ്മ തോൽക്കാനും പാടില്ല ഞാൻ ജയിക്കുകയും വേണം....
എങ്ങനെ????
നിശ്ചയിച്ച പോലെ നാളെ നിക്കാഹ് നടത്തണം അതാണ് എല്ലാവരുടെയും ഉദ്ദേശം...
നാളെ നടത്താൻ പറ്റിയ ഒരു സാഹചര്യം എനിക്കില്ലാതെ വരികയാണ് എങ്കിൽ ചിലപോൾ ഞാൻ ഈ കുടുക്കിൽ നിന്ന് രക്ഷപെട്ടേക്കാം...
എന്റെ കൊച്ചു ബുദ്ധിയിൽ മൂന്നു വഴികൾ തെളിഞ്ഞ് വന്നു.....
"പടച്ചോനേ.... ചങ്ക് തകർന്ന് നിൽക്കുന്ന സാഹചര്യങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടും ഇത് വരെ നിന്നെ തള്ളി പറഞ്ഞിട്ടില്ല.. ചേർത്ത് നിർത്തിയിട്ടേ ഉള്ളൂ... പങ്ക് വെക്കാൻ നീയേ ഉണ്ടായിട്ടുള്ളൂ.. എന്നെ കൈവിടരുത്..."
ഇത്രക്ക് ആത്മാർഥമായി ഞാൻ എന്റെ ജീവിതത്തിൽ പ്രാർത്ഥിച്ചിട്ട് ഉണ്ടോ സംശയമാണ്... ഇല്ല ഒരിക്കലും അല്ല..
എന്റെ കയ്യിലുള്ള ഒന്നാമത്തെ അസ്ത്രം....
എനിക്ക് പകരം ഒരു യോഗ്യനെ ചൂണ്ടികാണിച്ച് കൊടുക്കുക...
ആരെ കാണിച്ച് കൊടുക്കും.. അവർക്ക് കൂടെ വിശ്വാസവും അറിവും ഉള്ള ഒരാളെ വേണം...
ഈ അവസാന നിമിഷം അതൊന്നും സാധ്യമല്ല.
ഇല്ല.. ഈ ഐഡിയ സാഹചര്യത്തിന് അനുകൂലമല്ല...
അടുത്തത് എടുത്ത് പ്രയോഗിക്കുക തന്നെ..
ഉമ്മാടെ അടുത്തേക്ക് ചേർന്ന് നിന്ന് കൊണ്ട് പതിഞ്ഞ സ്വരത്തിൽ ഞാൻ പറഞ്ഞു...
💬 Comments
View all comments