Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]
ഒന്നും എടുത്തില്ല.
ഞാൻ എന്തോരം വിഷമിച്ചു ന്ന് അറിയോ??
അപ്പോഴൊക്കെ ഞാൻ തിരിച്ചറിയുകയായിരുന്നു നിന്നോട് തോന്നിയ സ്നേഹം.. എന്നും നിന്റെ കാര്യം വല്യുമ്മാനോട് ചോദിക്കും ഒരു സമാധാനത്തിന്... നിന്റെ ഉമ്മാനോട് സംസാരിക്കും... പിന്നെ നീ കോളേജിൽ പോകാൻ തുടങ്ങി എന്ന് കേട്ടപ്പോൾ സമാധാനമായി...
പിന്നെ നീ കുറേ കാലത്തിന് ശേഷം കോഴിക്കോട് ഏതോ കോളേജിൽ ഒരു ഫങ്ങ്ഷന് വന്നപ്പോ ഇവടെ വന്നിരുന്നല്ലോ??
അന്ന് നീ വരുമ്പോ ഞാൻ വീടിന്റെ പുറകിൽ ആയിരുന്നു. നീ വന്നു ന്ന് കേട്ടപ്പോൾ ഓടി നിന്നെ കാണാൻ വന്നതാ ദാ കിടക്കുന്നു താഴെ...
ദാ കണ്ടോ അന്നത്തെ മുറിവിന്റെ പാടാ..."
അവൾ മുട്ട് കൈ കാണിച്ച് ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു... ഞാൻ അവളെ ഇറുകെ കെട്ടി പുണർന്നു..
"അറിയാതെ പോയല്ലോടീ നിന്റെ സ്നേഹം ഞാൻ.."
"അറിയിക്കാതിരുന്നത് എന്റെ തെറ്റ്...
ഇത്താന്റെ മുത്ത് ഇത്താന്റെ കൂടെ ഉണ്ടായാൽ മതി...
നിന്റെ സ്നേഹം മാത്രം മതി എനിക്ക്...
നിന്റെ അടുക്കൽ എങ്കിലും എനിക്ക് ആദ്യ ഭാര്യയുടെ സ്ഥാനം വേണം..
ശരീരം കൊണ്ട് കിട്ടിയില്ല എങ്കിലും മനസ്സ് കൊണ്ടെങ്കിലും എനിക്കാ സ്ഥാനം വേണം...
അത് മാത്രം മതി എനിക്ക്..."
അവളുടെ ശബ്ദം ഇടറിയിരുന്നു... വാക്കുകൾ മുറിഞ്ഞു മുറിഞ്ഞാണ് പുറത്തുവന്നത്... വിതുമ്പിക്കൊണ്ട് ആയിരുന്നു അവൾ ഇത്രയും പറഞ്ഞത്...
വാക്കുകളിലൂടെ അവളുടെ പ്രണയം എനിക്ക് തുറന്നു കാട്ടുകയായിരുന്നു... അർഹിക്കാത്തതാഗ്രഹിക്കുന്നവളെ പോൽ അവളുടെ വാക്കുകൾ ദുർബലമായിരുന്നു..
" ഉണ്ടാകും പെണ്ണേ... നീ ആണ് എന്റെ ആദ്യ ഭാര്യ.... നിനക്കേ ഉള്ളൂ അതിനുള്ള യോഗ്യത..."
സന്തോഷം കൊണ്ടും
💬 Comments
View all comments