Chapter Title : സുറുമയെഴുതിയ മിഴികൾ 3 [സ്പൾബർ]
ബെഡിലിരുന്നു..
“ശരി… ഇനിയെന്താ കാമുകന്റേം, കാമുകിയുടേയും പരിപാടി… എല്ലാം തീരുമാനിച്ചുറപ്പിച്ചോ… ?”..
ഒരു രക്ഷകർത്താവിനെ പോലെ സാജിത രണ്ടാളോടും ചോദിച്ചു..
രണ്ടാളും തമ്മിൽ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല..
“ഇതിൽ ഒരു പാട് പ്രശ്നങ്ങളുണ്ട്… ഒന്നാമത് സലീനയുടെ രണ്ടാം കെട്ടാണ്.. ഇത് അബ്ദുവിന്റെ വീട്ട്കാർക്ക് ഇഷ്ടപ്പെടണമെന്നില്ല… നിങ്ങൾ തമ്മിൽ ഒരു വയസിന്റെ മാറ്റമേ ഉള്ളൂ… ഇവളെ കെട്ടിയത് ഒരു ഗൾഫ്കാരനാ… അബ്ദുവിനാണെങ്കിൽ നാട്ടിൽ കൂലിപ്പണിയാണ്… ഇത് നിന്റെ വീട്ട് കാര് സമ്മതിക്കോ… ?”..
സാജിത, രണ്ടാളുടേയും മുഖത്തേക്ക് മാറിമാറി നോക്കി…
“എനിക്ക് പ്രശ്നമൊന്നുമില്ല..ഞാൻ പറയുന്നതിനപ്പുറം എന്റെ വീട്ട്കാർക്കുമില്ല… എനിക്ക് സമ്മതമാണ്…”
അബ്ദു പറഞ്ഞു..
“നിനക്കോടീ… ?”..
സാജിത,സലീനയുടെ നേരെ തിരിഞ്ഞു..
“എനിക്കും പ്രശ്നമില്ല… എന്റെ ജീവിതമല്ലേ… ഇനിയെങ്കിലും എന്റെ കാര്യം ഞാനൊന്ന് തീരുമാനിക്കട്ടെ… എനിക്കും സമ്മതമാണ്…”
സലീന ഉറച്ച ശബ്ദത്തിൽ പറഞ്ഞു..
“ അതാണ്… സ്വന്തം ജീവിതമാണ്.. വീട്ട് കാരുടെ നിർബന്ധത്തിനോ, വാശിക്കോ നമ്മൾ നിന്ന് കൊടുക്കേണ്ടതില്ല… സ്വന്തം കാര്യം നമ്മൾ തന്നെ ആലോചിച്ച് തീരുമാനമെടുക്കുക…”
എന്തിലും ഏതിലും കുരുട്ട് മാത്രം കണ്ടെത്തുന്ന സാജിത തത്വം പറയുന്നത് കേട്ട് സലീന അമ്പരപ്പോടെ അവളെ നോക്കി..
“ തൽക്കാലം ഇതാരുമറിയണ്ട… നിന്റെ ഉപ്പ വരട്ടെ… അവനുമായുള്ള ബന്ധം ഒഴിവായിട്ട് വീട്ടിൽ പറഞ്ഞാ മതി… അവര് സമ്മതിക്കുമെടീ… അത് വരെ നിങ്ങള് പ്രേമിച്ച് നടക്ക്… രണ്ടാളും ഇത് വരെ പ്രേമിച്ചിട്ടില്ലല്ലോ… അഞ്ചെട്ട് മാസം സമയമുണ്ട്… ശരിക്കങ്ങ് പ്രേമിച്ചോ… “
ചിരിയോടെ പറഞ്ഞ് കൊണ്ട് സാജിത എഴുന്നേറ്റു..
“ഞാനെന്നാ ഇറങ്ങട്ടെ… ഇനി കണ്ടില്ലേൽ മോൻ കരയും… പിന്നേയ്… രണ്ടാളോടും പ്രധാനപ്പെട്ട ഒരു കാര്യം…
💬 Comments
View all comments