Chapter Title : സുഷമയുടെ ബന്ധങ്ങൾ 2 [മന്ദന് രാജാ]
..കണ്ണ് തുടച്ചെ ...പോയി മുഖം കഴുകീട്ടു വാ ....അല്ലേൽ വാ ഞാനൂടി വരാം "' സുഷമ ലജിതയെയും കൂട്ടി വാഷ് ഏരിയയിലേക്ക് പോയി
"' എന്റെ എല്ലാ കാര്യങ്ങളും ഞാൻ ചേച്ചിയോട് പറഞ്ഞിട്ടുണ്ടല്ലോ ...എന്നെയാരാ ഇങ്ങനെ ഹോട്ടലിലൊക്കെ കൊണ്ട് പോകാൻ ..ചേച്ചീടെ കൂടെ ചേച്ചി പോകുന്നിടത്തൊക്കെ വരാല്ലോന്ന് കരുതിയാ .... മോള് വീട്ടിലുണ്ടെൽ ഞാൻ ജോലി കഴിഞ്ഞു ഞാൻ നേരെ വീട്ടിലേക്കല്ലേ .... ഇന്നവരും ഇല്ലാത്തപ്പോ ..പിന്നെ ചേച്ചിക്കും പർച്ചേസ് ഒക്കെയുണ്ടെന്നു പറഞ്ഞപ്പോൾ ...ഞാനും ...ഒന്ന് ചുറ്റിക്കറങ്ങാൻ """
"' എടി ...""' സുഷമക്ക് പാവം തോന്നി .അവളുടെ എല്ലാ കാര്യങ്ങളും അറിയാവുന്നതാണ് .ലജിതയുടെ ഏക കൂട്ടും സുഷമായാണ് . മറ്റുള്ളവരുടെ കാര്യം എന്ത് കേട്ടാലും വന്നു പറയുമെങ്കിലും തങ്ങളുട ഈയൊരു കാര്യവും പുറത്തു പോകില്ലന്നുള്ള വിശ്വാസവും ഉണ്ട് . പിന്നെ ആകെയുള്ള പേടി എന്നത് അവളുടെ വാ തന്നെയാണ്
"' എടി ..ഞാനതൊന്നും ഓർത്തല്ല ..നീ .... നീ എന്നെ കളിയാക്കും ..അത് കൊണ്ടാ "'
"'അപ്പൊ എന്തോ കള്ളത്തരം ഉണ്ടല്ലോ ..അതാ "" ലജിതയുടെ മുഖം സ്ത്രീസഹജമായ ഉദ്വെഗത്താൽ വിടർന്നു
"'' പോടീ ഒന്ന് ...ഒന്നുമില്ല ."'' സുഷമ ചിരിച്ചു
"' എന്നാ ....എന്നാണ് പറ ചേച്ചി ""' ലജ്ജിത വിടുന്ന ഭാവമില്ല
"' നീ കളിയാക്കരുത് ""'
"' ഇല്ലന്നെ ...പറ "'
"' എനിക്കൊന്നു ബ്യൂട്ടി പാർലറിൽ പോകണം "'
""അത്രേ ഉള്ളോ കാര്യം ..അതെല്ലാരും പോകുന്നതല്ലേ ?' ..എന്താ ഇപ്പൊ സുന്ദരിക്കുട്ടിയാവാനൊരു മോഹം ...അല്ലേലും ചേച്ചിയെന്തിനാ ബ്യൂട്ടിപാർലറിൽ പോകുന്നെ അല്ലാതെ
💬 Comments
View all comments