0%

Chapter Title : സുഷമയുടെ ബന്ധങ്ങൾ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.9K

വന്ന സുഷമ പറഞ്ഞു

"' ഇനിയീ സമയത്ത് എവിടുന്ന് കിട്ടാനാ അമ്മെ "'

"' സിറ്റിയിലെ ആ സൂപ്പർമാർക്കറ്റ് തുറന്നിരിപ്പുണ്ടായിരുന്നു ചേച്ചി "' ലജിതയാണ് പറഞ്ഞത്

"' ഓ ..അതോ ... അതാ പാപ്പീടെ കടയാ ... വേറെ വല്ല പെട്ടിക്കടയും ഉണ്ടോന്ന് നോക്കടാ "'

"' ആരുടേതായാൽ എന്താ നമുക്ക് സാധനം വാങ്ങിച്ചാൽ പോരെ ?''

"' വാങ്ങിച്ചാൽ മതി ... പക്ഷെ അയാളുടെ പുച്ഛവും പെരുമാറ്റവുമാ സഹിക്കാൻ പറ്റാത്തത് .. നീയിപ്പോ സാധനം മേടിച്ചാൽ പുറത്തേക്ക് പോരും ... അയാളുടെ കടയിൽ ഒരു ബുക്കുണ്ട് ... അതിൽ ആ പ്രൊഡക്ടിന്റെ മേന്മ എഴുതണം ... ചിലർ എഴുതും ..ചിലർ എഴുതില്ല .. ചിലർ കൊള്ളാം എന്നെഴുതും . അയാളുടെ സാമാനത്തിന്റെ മാനുഫാക്ച്ചറിംഗും കമ്പനിയും കമ്പനിയിരിക്കുന്ന സ്ഥലവും ഒക്കെ എഴുതിയാൽ അവരോടു മാത്രം ഒന്ന് മിണ്ടും .. വല്ല കടക്കാരും അപ്പുറത്തെ കടക്കാരോട് ഇന്നലെ ഉണ്ടാക്കിയ പഴംപൊരി കൊള്ളാമായിരുന്നു ..അല്ലെങ്കിൽ ചിക്കൻ കറി നല്ലതായിരുന്നു എന്ന് വല്ലതും പറഞ്ഞാൽ അയാൾക്കിഷ്ടപ്പെടുവേല .. പൊക്കിക്കളി ..പൊക്കിക്കളി .. എന്നും പറഞ്ഞു തുള്ളും . എന്നാൽ എന്തേലും വാങ്ങീട്ടു അഭിപ്രായം പറഞ്ഞാലോ എന്തിരപ്യേയ് താന്ന്യേ പിന്ന്യേന്നും പറഞ്ഞൊരു ആക്കലുണ്ട് .. പലരും പറഞ്ഞുകേട്ടുള്ള ആ നല്ല ഭാഷയെ കൂട്ടുപിടിച്ചു കടയിലേക്ക് വരുന്നവരെ വെറുപ്പിച്ചാൽ ആരേലും കയറുമോ .. അല്ലാ .. ആൾക്ക് അങ്ങോട്ട് കേറണോന്നും ഇല്ല ...ആൾക്കാരുടെ സൗകര്യാർർത്ഥം സൗജ്യന്യമായി വെച്ചിരിക്കുവാണല്ലോ അവിടെ . അപ്പോപ്പിന്നെ പുള്ളീടെ ഇഷ്ടം അയാൾക്ക് ചിലരെ ഇഷ്ടമല്ല ... ആയിക്കോട്ടെ ... അതൊക്കെ

💬 Comments

View all comments