Chapter Title : സുഷമയുടെ ബന്ധങ്ങൾ 5 [മന്ദന്‍ രാജാ] [The End]
അപര്യാപ്തമായിരുന്നു .
"'നിനക്ക് വൈകിട്ടത്തേക്ക് എന്താ വേണ്ടേ ? മീനുണ്ട് ഫ്രിഡ്ജിൽ , പിന്നെ ബീഫും "'
"'അമ്മക്ക് ഇഷ്ടമുള്ളത് എന്താണേൽ വെച്ചോ "' അവൻ ചായ കുടിച്ചെഴുന്നേറ്റു തന്റെ മുറിയിലേക്ക് പോയി . ഇടക്കൊന്ന് അവൻ കിച്ചണിൽ വന്നു നോക്കിയപ്പോൾ സുഷമ വൈകിട്ടത്തേക്കുള്ള ആഹാരത്തിന്റെ തിരക്കിലായിരുന്നു . എന്തോ ചോദിയ്ക്കാൻ വന്ന അവൻ സുഷമ തിരിഞ്ഞു നോക്കിയപ്പോൾ അവളുടെ മുഖഭാവം കണ്ടു മുറിയിലേക്ക് തന്നെ മടങ്ങി .
"'' ഊണ് കഴിച്ചിട്ട് കിടന്നുറങ്ങടാ ... സമയം ഒൻപതര കഴിഞ്ഞു ."'
സുഷമ വന്നു തട്ടി വിളിച്ചപ്പോഴാണ് കിച്ചു ഉറക്കമുണർന്നത് . \
അവൻ കൈ കഴുകി ഡൈനിങ് ടേബിളിൽ വന്നിരുന്നു . ബീഫ് കുരുമുളക് ഇട്ടുലർത്തിയതും അയല മുളകിട്ടു വറ്റിച്ചതും , പപ്പടവും സലാഡും ഈന്തപ്പഴം അച്ചാറും . വായിൽ വെള്ളമൂറിയെങ്കിലും അവനു കഴിക്കാൻ പറ്റിയില്ല .
"'ഞാൻ നാളെ രാവിലെ പോകും "'' അവൻ പ്ളേറ്റിൽ നിന്നും മുഖം ഉയർത്താതെ പറഞ്ഞു
''എങ്ങോട്ട് ? നിനക്കിനി തിങ്കളാഴ്ചയെ ക്‌ളാസ്സുള്ളൂ എന്നല്ലേ പറഞ്ഞത് ?'''
"'ഹമ് ... .. മാത്തന്റെ വീട്ടിൽ പോകണം ..അവൻ കുറെ നാളായി നിർബന്ധിക്കുന്നു ചെല്ലാൻ പറഞ്ഞു , ഒരു പ്രൊജക്റ്റും ഉണ്ട് . കമ്പൈൻ ആയി ചെയ്യാമല്ലോ "'
"'അഹ് ..എന്തേലും കാണിക്ക് .. പഠിത്തം ഉഴപ്പാതിരുന്നാൽ മതി . സുഷമ ബീഫ് ഉലർത്തിയത് വീണ്ടും എടുത്തു ചവച്ചു . അതുകണ്ട കിച്ചു അവളെ അമർഷത്തോടെ നോക്കിയിട്ട് ഊണ് നിർത്തി എഴുന്നേറ്റു .
സുഷമ അതൊന്നും മൈൻഡ് ചെയ്യാതെ വിരൽ
💬 Comments
View all comments