Chapter Title : സുഷമയുടെ ബന്ധങ്ങൾ [മന്ദന് രാജാ]
പോകുന്നത് വരെ കഷ്ടിച്ചാണ് "
ട്രെയിനിന്റെ വേഗത കുറഞ്ഞു .... പ്ലാറ്റഫോമിലേക്ക് കയറിയപ്പോഴേക്കും ആളുകൾ തിരക്കുപിടിച്ചു വാതിൽക്കലേക്ക് നീങ്ങിത്തുടങ്ങി .
"' എഴുന്നേൽക്കമ്മേ "'
"" ഈ തിരക്കൊന്നും കഴിയട്ടെടാ "' . സുഷമ അവിടെ തന്നെയിരുന്നു .എതിരെയുള്ള കാരണവരും ആന്റിയും ഏഴുനിന്ട്ടപ്പോൾ എഴുന്നേറ്റു ...
"' ബാഗ് ഞാൻ പിടിക്കാം "'
"' ഒരെണ്ണം ഞാൻ പിടിച്ചോളാടാ "' കിച്ചു ബാക്ക് പാക്കും തൂക്കി രണ്ടു ബാഗുമെടുത്തപ്പോൾ സുഷമ ഒരു ബാഗ് അവന്റെ കയ്യിൽ നിന്ന് വാങ്ങി .
"' വേണ്ടമ്മേ ..നല്ല വെയിറ്റുണ്ട് .... അല്ലാ ... അമ്മായിതെന്നാ അവിടെ പൊറുതിക്ക് പോകുവാണോ ... ഈ ആഴ്ച വരില്ലേ തിരിച്ചു ""
"' മൂന്നു ദിവസത്തേക്കാണെടാ .... പിന്നെ കുറച്ചു പലഹാരമൊക്കെ നിനക്ക് തന്നത് പോലെ അവർക്കും എടുത്തിട്ടുണ്ട് ""
"' ഹ്മ്മ് ."' സ്റ്റേഷന് വെളിയിലിറങ്ങി ഒരു ടാക്സി പിടിച്ചു അവർ കിച്ചു താമസിക്കുന്ന വീട്ടിലെത്തി ...
"' അവന്മാരാരും വന്നില്ലെടാ? ... അമ്മെ ഇത് ജിതിൻ ...."' ഫ്ലാറ്റിന്റെ വാതിൽ തുറന്ന കൂട്ടുകാരനെ കിച്ചു അവൾക്ക് പരിചയപ്പെടുത്തി .
"' വന്നില്ല ... കോളേജിലേക്ക് നേരെയെത്തിയേക്കാമെന്നാ പറഞ്ഞെ ..... ആന്റി ദാ ആ റൂമിൽ വേണേൽ ഫ്രഷാകാം "' ജിതിൻ അപ്പുറത്തെ മുറിയിലേക്ക് കൈ ചൂണ്ടി
"' വേണ്ട മോനെ ..ട്രെയിനിൽ നിന്ന് ഫ്രഷായി ..സമയം പോയില്ലേ? നമുക്കിറങ്ങാം "' സുഷമ വാച്ചിൽ നോക്കി . എത്രയും വേഗംകിച്ചുവിന്റെ കോളേജിൽ ചെന്നിട്ടു പിരിയണം എന്നായിരുന്നു അവളുടെ ചിന്ത .. ഹാളിലെ കണ്ണാടിയിൽ
💬 Comments
View all comments