Chapter Title : സുഷമയുടെ ബന്ധങ്ങൾ [മന്ദന്‍ രാജാ]
പോയതാ.... അരുടേലും ചാവി കിട്ടുമോന്ന് നോക്കട്ടെ"" ജിതിൻ ക്ളാസ്സിലേക്ക് കയാറാനൊരുങ്ങി
""വേണ്ട... ഞാൻ പൊക്കോളം... ക്‌ളാസ് മുടക്കണ്ട..."| സുഷമ പറഞ്ഞിട്ട് തിരിച്ചു നടന്നു.
"" ആന്റീ.... നമ്പര് തന്നില്ല" ജിതിൻ അവളുടെ പുറകെ ഓടിയെത്തി
"" ആ നമ്പര് വേണ്ട മോനെ... നീ എന്റെ മകന്റെ പ്രായമേ ഉള്ളൂ"" സുഷമ പൂർത്തിയാക്കുന്നതിന് മുൻപതിലെ ഒരാൾ വന്നപ്പോൾ ജിതിൻ പതിയെ പിൻവാങ്ങി
കോളേജിന് വെളിയിലിറങ്ങി സുഷമ ഒരു ഓട്ടോ പിടിച്ചു റെയിൽവേ സ്റ്റേഷന് മുന്നിലിറങ്ങി .. അകത്തേക്ക് കയറുന്നതായി ഭാവിച്ചിട്ടവൾ ഒന്ന് കറങ്ങി വീണ്ടും വെളിയിൽ വന്നു , ഓട്ടോ പിടിച്ചു ബീച്ചിൽ ലൈറ്റ് ഹൗസിന് സമീപമെത്തി . അവിടവിടെ ആളുകൾ ഉണ്ടെന്നല്ലാതെ തിരക്കൊന്നുമില്ല ... ഉള്ളതും പ്രണയജോഡികളോ കപ്പിൾസോ ആണ് . സുഷമ മൊബൈൽ എടുത്തു തന്റെ ഫേസ്‌ബുക്ക് ഓപ്പൺ ആക്കി . ട്രെയിനിൽ നിന്ന് കിച്ചു അറിയാതെ എടുത്തു വെച്ച കണങ്കാലിൽ പറ്റിപിടിച്ചു കിടക്കുന്ന കൊലുസിന്റെ ഒരു പിക് എടുത്ത് തന്റെ സ്റ്റോറി ആയിട്ട് ഇട്ടു
"' സൂപ്പർ ..."'
"'അടിപൊളി "'
"'എന്നാ കാലാണ് ....ഇത്തിരി കൂടി കേറ്റിയെടുക്ക് ഫോട്ടോ "'' എന്നിങ്ങനെ റിപ്ലെകൾ വന്നു നിറഞ്ഞു . തന്റെ ഒറിജിനൽ അക്കൗണ്ട് അല്ലെങ്കിലും സുഷമ ആ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്താണ് പോകാറ് . വിപിനുവേണ്ടി ഉണ്ടാക്കിയതാണെങ്കിലും അതിലും കുറെ ഫ്രെണ്ട്സ് ഉണ്ട് . അധിക സമയം ആ അക്കൗണ്ട് ആക്ടിവേറ്റ് ആയിരിക്കില്ല . വിപിൻ ഓൺലൈൻ വരുന്ന സമയം അവൾക്കറിയാം . അവളുടെ ഫ്രീ സമയം ആണവനും തിരഞ്ഞെടുത്തിരിക്കുന്നത് ...സാധാരണ പത്തര
💬 Comments
View all comments