Chapter Title : സുഷു തുഷു ഇഷു 5
"ഛെ ആ വീഡിയോസ് ഡിലീറ്റ് ചെയ്യണ്ടായിരുന്നു... ഉം..പോട്ടേ.. കുറച്ചുകഴിഞ്ഞ് വേറേ ഡൗൺലോഡ് ചെയ്യാം" അവൾ മനസ്സിൽ പറഞ്ഞു.. അവൾക്കാകെ ആ സ്തഥലം ബോറടിച്ചു... അടുത്ത വീട്ടിലെ ആൾക്കാരും എങ്ങോ കല്യാണത്തിനു പോയി രാവിലെ.. ഇനി അവരും രണ്ടുദിവസംകഴിഞ്ഞേ വരുമെന്ന് ആ ആന്റ്റി പറഞ്ഞിരുന്നു...
ഇഷാര അങ്ങനെ ഓരോന്നോർത്ത് ഇരിക്കുമ്പോൾ മുറ്റത്തേക്ക് ഒരു ബെൻസ്'കാർ ഒഴുകി വന്നുനിന്നു..! ഡോർ തുറന്നിറങ്ങി വന്ന തടിയനെ കണ്ടവൾക്ക് കൗതുകം തോന്നി.. അധികം പൊക്കമില്ലാത്ത അയാൾ, വീപ്പ കുറ്റിക്ക് സിൽക്ക് ജൂബ്ബ ഇട്ടതുപോലിരുന്നു..! കൈയിലും ., കഴുത്തിലും സ്വർണ്ണ ചങ്ങല..!
അപ്പുറത്തെ ഡോർ തുറന്ന് ലുങ്കി ഉടുത്ത മെലിഞ്ഞുകുറുകിയ ഒരാളും ഇറങ്ങി... കണ്ടാലേ അറിയാം തടിയന്റ്റെ സെർവന്റ്റാണെന്ന്... 32പല്ലുംകാട്ടിചിരിച്ചുകൊണ്ട് കൈ കൂപ്പി കൊണ്ടുവന്ന തടിയൻ സ്വയം പരിചയപ്പെടുത്തി, "ഞാൻ, അന്തോണി.. അണ്ടിക്കാരൻ അന്തോണി " "ഞാൻ, കുട്ടപ്പൻ.. അണ്ടിക്കാരൻ കുട്ടപ്പൻ...." തടിയൻ നോക്കീ കണ്ണുരുട്ടിയപ്പോൾ അയാൾ ഭവ്യതയോടെ വായ്പൊത്തി..
അന്തോണി തുടർന്നു, " ഞാനാണീ രണ്ടു വീടുകളുടേയും ഓണർ , പിന്നെയീ തോട്ടങ്ങളും എന്റ്റെയാണ്.. ഇത് വഴിപോയപ്പോൾ പൈനാപ്പിൾ തോട്ടവും ഒന്നുനോക്കാം, പുതിയ വീട്ടുകാരെയും കാണാമെന്നു കരുതി.."
"അങ്കിൾ അതിനിത് റബ്ബർതോട്ടമല്ലേ?" വീടിന് ഇടതുവശത്തുണ്ടായിരുന്ന റബ്ബർതോട്ടത്തിലേക്ക് നോക്കി അവൾ ചോദിച്ചു. "ഇതിനു പിന്നിൽ പൈനാപ്പിൾ തോട്ടവുമുണ്ട് മോളേ..", "ഞങ്ങളിപ്പോ വരാം.. വന്നിട്ട് ബാക്കിയുളളവരെ പരിചയപ്പെടാം" അവർ രണ്ട് പേരും തോട്ടത്തിലേക്ക് നടന്നു....
ഇഷാര വേഗം അകത്തേക്ക് ഓടിചെന്ന് വീടിന്റ്റെ രണ്ട് താക്കോലും ഷെൽഫിൽ നിന്നെടുത്ത്, ഒരെണ്ണം ടേബിളിൽ ആർക്കും കാണത്തക്കവിധത്തിൽ വെച്ച് മറ്റേ താക്കോലുകൊണ്ട് വീട് ലോക്ക് ചെയ്ത്, അവരുടെ പിറകേ ഓടികൊണ്ട്,
💬 Comments
View all comments