Chapter Title : സുതാര്യമായ തടവറ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ഒരു ചിത്രകാരനായിരുന്നു.
അവന്റെ വീട്ടിലെ ചുവരുകളിലുടനീളം പകുതി പൂർത്തിയായ വലിയ ഓയിൽ പെയിന്റിംഗുകൾ നിരന്നു കിടന്നു.
അതിലേറെയും സ്ത്രീരൂപങ്ങളുടെ ആഴത്തിലുള്ള വശ്യതയെ കുറിക്കുന്നതായിരുന്നു.
മനുഷ്യരോട് അധികം അടുപ്പം കാണിക്കാത്ത പ്രകൃതം.
അവന്റെ ഏക സുഹൃത്ത് മുറ്റത്ത് ഇരിക്കുന്ന കറുത്ത റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്ക് മാത്രമാണ്.
ഒറ്റപ്പെട്ട യാത്രകളോടായിരുന്നു അവന് പ്രണയം.
പലപ്പോഴും ആ ഹിമാലയനിൽ അവൻ മലനിരകളിലേക്ക് അപ്രത്യക്ഷമാകും.
ആ യാത്രകളിൽ നിന്നായിരുന്നു അവൻ തന്റെ കാൻവാസിനുള്ളിലെ നിറങ്ങൾ കണ്ടെത്തിയിരുന്നത്.
അന്ന് രാവിലെ സാം തന്റെ കിടപ്പുമുറിയിൽ ഒരു പുതിയ ചിത്രത്തിന് തുടക്കമിട്ടു. അത് നതാഷയുടെ ചിത്രമായിരുന്നു.
അവളുടെ ആ കൊഴുത്ത മേനിയുടെ വടിവുകൾ ഓയിൽ പെയിന്റിലൂടെ അവൻ കാൻവാസിൽ പകർത്താൻ തുടങ്ങി.
ഇടയ്ക്ക് ബ്രഷ് മാറ്റി വെച്ച് അവൻ ആ ചിത്രത്തിലേക്ക് നോക്കി ഒരു വിചിത്രമായ ചിരി ചിരിച്ചു.
അവന് നതാഷയോടുള്ളത് വെറുമൊരു കൗതുകമല്ല, മറിച്ച് തന്റെ കാൻവാസിൽ പൂർത്തിയാക്കാൻ ബാക്കിവെച്ച ഏറ്റവും മനോഹരമായ ചിത്രം പോലെ അവളെ കീഴ്പ്പെടുത്താനുള്ള ദാഹമായിരുന്നു.
പെട്ടെന്ന് അവൻ എന്തോ ഓർത്തെടുത്തു തന്റെ ഹിമാലയന്റെ ചാവി എടുത്തു. ആ കരുത്തുറ്റ ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ ഉണ്ടായ ഗർജ്ജനം ആ താഴ്വരയിൽ മുഴങ്ങി.
ഹെൽമെറ്റ് ധരിച്ച് അവൻ ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു. കാറ്റിൽ അവന്റെ ഉറച്ച തോളുകൾ വിരിഞ്ഞു നിന്നു.
അന്ന് രാവിലെ നതാഷയുടെ ഹോസ്പിറ്റൽ ക്യാബിൻ പതിവിലും ശാന്തമായത് പോലെ തോന്നി...
ക്യാബിനുള്ളിൽ മരുന്നുകളുടെ ഗന്ധത്തേക്കാൾ പ്രബലമായി നതാഷയുടെ ഉള്ളിൽ പിച്ചകപ്പൂക്കളുടെ മണം ഇപ്പോഴും തങ്ങിനിൽക്കുന്നുണ്ടായിരുന്നു.
രാത്രിയിലെ സാമിന്റെ ആ വശ്യമായ ശബ്ദം അവളുടെ സിരകളിൽ അഗ്നിയായി പടർന്നു
💬 Comments
View all comments