Chapter Title : സുതാര്യമായ തടവറ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
കേൾക്കാൻ അയാൾക്ക് ഭയമായിരുന്നു.
കാരണം, ഓരോ ദിവസവും ഓപ്പറേഷൻ ടേബിളിൽ താൻ കീറിമുറിക്കുന്ന ശരീരങ്ങളിൽ വികാരങ്ങളില്ലെന്നും വെറും മാംസവും രക്തവും മാത്രമാണെന്നും അയാൾ സ്വയം വിശ്വസിപ്പിച്ചിരുന്നു.
നതാഷയുടെ സാമീപ്യം തന്റെ ഉള്ളിലെ ആ കടുപ്പമുള്ള കവചത്തെ തകർക്കുമെന്ന് അയാൾ ഭയന്നു. സ്നേഹം പ്രകടിപ്പിക്കാൻ അയാൾ മറന്നുപോയിരിക്കുന്നു.
അതേ സമയം മാത്യു ഹോസ്പിറ്റലിൽ നിന്നും വരാൻ വൈകുമെന്ന് സാമിന് കൃത്യമായി അറിയാമായിരുന്നു.
നതാഷ റേഡിയോ സ്റ്റേഷനിലേക്ക് പോയിക്കഴിഞ്ഞാൽ ആ വലിയ വീട് കാവൽക്കാരില്ലാത്ത ഒരു കോട്ട പോലെയാണ്.
സാം തന്റെ ഹിമാലയൻ ബൈക്ക് ദൂരെ മാറ്റിയിട്ട്, മതിൽ ചാടി പൂന്തോട്ടത്തിലൂടെ വീടിന്റെ പിൻഭാഗത്തെത്തി.
ആഡംബര പൂർണ്ണമായ ആ വീടിന്റെ സുരക്ഷാ ക്രമീകരണങ്ങളിലെ വിടവുകൾ ഒരു ചിത്രകാരന്റെ നിശിതമായ കണ്ണുകളാൽ അവൻ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
ലിവിംഗ് റൂമിലെ മിനി ബാറിന് അടുത്തേക്ക് സാം നീങ്ങി. മാത്യുവിന് ഓരോ രാത്രിയും ജോലി കഴിഞ്ഞ് വന്നാൽ ഒരു കുപ്പി ബിയർ കുടിക്കുന്ന ശീലമുണ്ടെന്ന് നതാഷയിൽ നിന്നും അവൻ തന്ത്രപൂർവ്വം മനസ്സിലാക്കിയിരുന്നു.
ഫ്രിഡ്ജിൽ ഇരുന്ന ബിയർ ബോട്ടിലുകളിൽ ഒന്ന് സാം പുറത്തെടുത്തു. തന്റെ പോക്കറ്റിൽ നിന്നും ചെറിയൊരു സിറിഞ്ച് എടുത്ത്, അതീവ ലാഘവത്തോടെ അവൻ അതിലേക്ക് ഒരു ഡ്രഗ് ദ്രാവകം കലർത്തി.
"മാത്യു... നീ ഇന്ന് ഉറങ്ങണം. നിന്റെ കണ്ണുകൾ അടഞ്ഞാൽ മാത്രമേ നതാഷയുടെ ഉടലിലെ വസന്തം എനിക്ക് ആസ്വദിക്കാനാവൂ,"
സാം മന്ദഹാസത്തോടെ മന്ത്രിച്ചു. ബോട്ടിൽ പഴയതുപോലെ തന്നെ അവിടെ വെച്ച് അവൻ ഇരുട്ടിലേക്ക് അപ്രത്യക്ഷനായി
സമയം കടന്നുപോയി.... അന്ന് രാത്രി 10 മണിക്ക് സ്റ്റുഡിയോയിലെ നീല വെളിച്ചത്തിൽ നതാഷ ഇരിക്കുകയായിരുന്നു.
പുറത്ത്
💬 Comments
View all comments