Chapter Title : സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
താളം പിടിച്ചുകൊണ്ട് അവൻ പതുക്കെ പാടാൻ തുടങ്ങി.
"ലഗ് ജാ ഗലേ കി ഫിർ യേ ഹസീൻ രാത് ഹോ ന ഹോ..."
ആ പഴയ ഹിന്ദി ഗാനം സാമിന്റെ പരുക്കൻ ശബ്ദത്തിൽ ആ വിജനമായ റോഡിൽ മുഴങ്ങിക്കേട്ടു.
കാറ്റിൽ അവന്റെ പാട്ടിന്റെ വരികൾ നതാഷയുടെ കാതുകളിൽ തേൻ പോലെ വന്നു പതിച്ചു.
അവൾ അവന്റെ ജാക്കറ്റിൽ മുറുകെ പിടിച്ച്, അവന്റെ കഠിനമായ മുതുകിൽ മുഖം ചായ്ച്ചു ആ സംഗീതം ആസ്വദിച്ചു.
തന്റെ അന്തസ്സും പദവിയും മറന്ന്, ഒരു കൊച്ചു പെൺകുട്ടിയെപ്പോലെ അവൾ ആ യാത്രയിൽ സ്വയം മറന്നു.
നതാഷ: (മനസ്സിൽ) "ഈ യാത്ര ഒരിക്കലും അവസാനിച്ചിരുന്നില്ലെങ്കിൽ... ഈ പാട്ടും ഈ വേഗതയും ഇത്രയും മാത്രം മതിയായിരുന്നു എനിക്ക്."
സാം:നതാഷാ.. എന്നാലും നീ എന്നോട് ചെയ്തത് ശരിയായില്ല...
അവൻ പറഞ്ഞത് എന്താണെന്ന് അവൾക്ക് മനസ്സിലായില്ല..
നാതാഷാ: എന്ത് ചെയ്തത് ശരിയായില്ല എന്ന്?
സാം: നീ എന്നെ നിന്റെ കുണ്ടിയിൽ അടിക്കാൻ സമ്മതിച്ചില്ലല്ലോ...
നാതാഷാ: പോ വൃത്തികെട്ടവനേ... ഞാൻ വേറെന്തോ ആനക്കാര്യം ആണെന്ന് കരുതി....
അവർ രണ്ടുപേരുടെയും ഉറക്കെയുള്ള ചിരി ആ വിജനമായ വീഥികളിൽ മുഴങ്ങി...
അധികം വൈകാതെ നഗരത്തിന്റെ വെളിച്ചങ്ങൾ ദൂരെ തെളിഞ്ഞു വന്നു.
സാമിന്റെ പാട്ട് പതുക്കെ നിന്നു. ബൈക്കിന്റെ വേഗത കുറഞ്ഞു. അവർ ഇന്നലെ നതാഷയുടെ കാർ പാർക്ക് ചെയ്തിരുന്ന ആ റേഡിയോ സ്റ്റേഷനു സമീപത്തെ വിജനമായ ഇടവഴിയിലേക്ക് എത്തിച്ചേർന്നു.
സാം ബൈക്ക് കാറിന് അരികിൽ നിർത്തി.
നതാഷ പതുക്കെ ബൈക്കിൽ നിന്നും ഇറങ്ങി. അവളുടെ കാലുകൾക്ക് ചെറിയൊരു വിറയൽ അനുഭവപ്പെട്ടു.
💬 Comments
View all comments