0%

Chapter Title : സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

പിടിച്ചു ബെഡിലേക്ക് വീണ്ടും കിടന്നു...

അയാൾ നതാഷ അയച്ച മെസ്സേജും താൻ വരച്ചുകൊണ്ടിരിക്കുന്ന നതാഷയുടെ ഓയിൽ പെയിന്റിംഗും മാറി മാറി നോക്കി കൊണ്ടിരുന്നു...

സാം അവളെ തിരിച്ചു വിളിക്കാനോ മെസ്സേജ് അയക്കാനോ നിന്നില്ല...

പാതി മയക്കത്തിൽ എന്നപോലെ അയാൾ ആ ബെഡിൽ കണ്ണടച്ച് കിടന്നു...

സാമിന്റെ മനസ്സിൽ പല കാര്യങ്ങളും ഓർത്തെടുക്കുകയായിരുന്നു... പതിയെ അയാൾ നതാഷയെ കണ്ട ആദ്യ ദിവസം മനസ്സിലേക്ക് ഓടിയെത്തി.....!!!

ആറുമാസം മുൻപ്.

നഗരത്തിൽ തന്നെയുള്ള ബീച്ചിനോട് ചേർന്നുള്ള ഒരു കഫേയിൽ വച്ച്...

​കടലിനോട് ചേർന്നുള്ള ആ പഴയ കഫേയിൽ തന്റെ സ്കെച്ച് ബുക്കുമായി ഇരിക്കുകയായിരുന്നു സാം.

അന്ന് വൈകുന്നേരമാണ് ആദ്യമായി നതാഷ അവിടേക്ക് വരുന്നത്. മാത്യുവിനൊപ്പം ഒരു ഡിന്നറിന് എത്തിയതായിരുന്നു അവൾ. അവർക്ക് തൊട്ടടുത്ത ടേബിളിൽ ഇരുന്ന് സാം അവരെ ശ്രദ്ധിച്ചു.

​മാത്യു തന്റെ ഫോണിലെ മെഡിക്കൽ റിപ്പോർട്ടുകളിൽ മുഴുകിയിരിക്കുമ്പോൾ, നതാഷ ശൂന്യമായ കണ്ണുകളോടെ കടലിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.

അവളുടെ ആ ഏകാന്തതയും, ഉടലിലെ വശ്യതയും സാമിന്റെ ഉള്ളിലെ ചിത്രകാരനെ ഉണർത്തി.

ഒരു വാക്ക് പോലും മിണ്ടാതെ അയാൾ അവളെ നിരീക്ഷിച്ചു.

മാത്യുവിന്റെ അവഗണനയിൽ അവൾ അനുഭവിക്കുന്ന ആ ശ്വാസംമുട്ടൽ ആ മുഖത്ത് വ്യക്തമായിരുന്നു.

​അന്നുതൊട്ട് സാം അവളെ പിന്തുടരാൻ തുടങ്ങി. തന്റെ ഹിമാലയൻ ബൈക്കിൽ ശബ്ദമുണ്ടാക്കാതെ അയാൾ അവളുടെ കാറിന് പിന്നാലെ പോയി. അവൾ ജോലി ചെയ്യുന്ന ഹോസ്പിറ്റൽ, അവൾ പോകുന്ന റേഡിയോ സ്റ്റേഷൻ, അവളുടെ വീട്... എല്ലാം സാം മനസ്സിലാക്കി.

​നാതാഷയേ കണ്ട ആദ്യ ആഴ്ചയിൽ തന്നെ ​ഒരു പേഷ്യന്റിന്റെ വേഷത്തിൽ സാം ഹോസ്പിറ്റലിലെത്തി.

നതാഷയെക്കുറിച്ച് കൂടുതൽ അറിയാൻ അയാൾ

💬 Comments

View all comments