0%

Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

തർക്കിക്കുമ്പോൾ നതാഷയുടെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞുപോയി.

ഭർത്താവിനെ ചതിക്കുന്ന ഒരു സ്ത്രീ, മറ്റൊരു ഭർത്താവിനും ഭാര്യയ്ക്കും ഉപദേശങ്ങൾ നൽകുന്നു! ആ വൈരുദ്ധ്യം അവളെ ഉള്ളിൽനിന്നും ദഹിപ്പിച്ചു.

​ലില്ലി: (ഇടവേളയിൽ അകത്തേക്ക് വന്ന്) "ഡോക്ടർ, ലാസ്റ്റ് പേഷ്യന്റ് ആ സാമാണ്. അയാൾക്ക് ഒരു 'എമർജൻസി കൗൺസിലിംഗ്' വേണമെന്ന് പറയുന്നു. വല്ലാതെ ഡിസ്റ്റർബ്ഡ് ആണെന്ന് തോന്നുന്നു."

​നതാഷയുടെ ഹൃദയമിടിപ്പ് ചെവിയിൽ മുഴങ്ങാൻ തുടങ്ങി. തന്റെ മനഃശാസ്ത്രപരമായ അറിവുകൾ പോലും സാമിന് മുന്നിൽ നിസ്സാരമാണെന്ന് അവൾക്കറിയാം.

​നതാഷ: (വിറയ്ക്കുന്ന ശബ്ദത്തിൽ) "ശരി... അയാളെ വിളിച്ചോളൂ..."

​ലില്ലി പുറത്തേക്ക് പോയി. നതാഷ തന്റെ ഡെസ്കിലെ കുറിപ്പുകൾ ക്രമീകരിച്ചു.

വാതിൽ പതുക്കെ തുറന്നു. സാം അകത്തേക്ക് വന്നു. ലില്ലി ഒന്ന് പുറത്തു പോയി മുന്നേ കൗൺസിലിംഗ് കഴിഞ്ഞ ഒരു പേഷ്യന്റ് നൊപ്പം..

​സാം അവിടെയുള്ള ആ കട്ടിലിലേക്കോ (Counseling Couch) കസേരയിലേക്കോ നോക്കിയില്ല. പകരം നതാഷയുടെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി.

​സാം: (പരിഹാസത്തോടെ) "മറ്റുള്ളവരുടെ മനസ്സ് ചികിത്സിക്കുന്ന ഡോക്ടർക്ക്, സ്വന്തം മനസ്സിന്റെ വന്യത ചികിത്സിക്കാൻ കഴിയുന്നില്ലേ? അതോ ഡോക്ടർക്കും എന്റെ ഈ ഭ്രാന്ത് ഇഷ്ടമായിത്തുടങ്ങിയോ?"

അൽപനേരം കഴിഞ്ഞു ​സാം കസേരയിൽ വന്നിരുന്നപ്പോൾ തന്നെ മുന്നേ പുറത്തുപോയിരുന്ന ലില്ലി ഒരു ഫയലുമായി അരികിൽ തന്നെ വന്നു നിൽപുണ്ടായിരുന്നു.

സാമിന്റെ ആ വശ്യമായ രൂപവും ഗാംഭീര്യമുള്ള ശബ്ദവും ലില്ലിയെ വല്ലാതെ ആകർഷിച്ചു കഴിഞ്ഞിരുന്നു. സാംമിന്റെ പ്രശ്നങ്ങൾ എന്തെന്ന് അറിയാനുള്ള ആകാംക്ഷ അവളുടെ മുഖത്ത് വ്യക്തം..

നതാഷ തന്റെ വിറയൽ പുറത്ത് കാണിക്കാതെ, ഒരു അപരിചിതനോട് എന്നപോലെ ഗൗരവത്തിൽ ചോദിച്ചു.

​നതാഷ: "മിസ്റ്റർ സാം, എന്താണ് നിങ്ങളുടെ ശരിക്കുമുള്ള പ്രശ്നം? എന്തിനാണ് നിങ്ങൾ കൗൺസിലിംഗ് ആഗ്രഹിക്കുന്നത്?"

​ലില്ലിയും ആകാംക്ഷയോടെ സാമിനെ നോക്കി.

സാമിന്റെ പ്രശ്നം എന്താണെന്ന് അറിയാൻ അവൾക്കും വലിയ വെമ്പലായിരുന്നു. സാം നതാഷയുടെ കണ്ണുകളിലേക്ക് തുളച്ചു നോക്കി പതുക്കെ പറഞ്ഞു തുടങ്ങി.

​സാം: "ഡോക്ടർ, എന്റെ പ്രശ്നം അല്പം സങ്കീർണ്ണമാണ്. എനിക്ക് ചില 'എറോട്ടിക് ഫാന്റസികൾ' ഉണ്ട്.

പക്ഷേ എന്റെ പാർട്ണർ അതിനൊന്നും സമ്മതിക്കുന്നില്ല. അവർക്ക് അതിൽ ഒട്ടും താല്പര്യമില്ല. ആ നിരാശ എന്നെ വല്ലാതെ

💬 Comments

View all comments