0%

Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

കുറ്റബോധം ഒരു കനലായി നീറി.

തന്നെ ഇത്രയേറെ വിശ്വസിക്കുന്ന ഈ മനുഷ്യനെ താൻ ചതിച്ചു എന്ന സത്യം അവളെ തളർത്തി.

ഇന്നുമുതൽ മാത്യുവിനോട് കൂടുതൽ വിശ്വസ്തത പുലർത്തുമെന്ന് അവൾ ഉറപ്പിച്ചു.

അവൾ വേഗത്തിൽ കുളിച്ച്, ഒരു ഇളം നിറത്തിലുള്ള സാരിയുടുത്ത് ഹോസ്പിറ്റലിൽ പോകാൻ തയ്യാറായി.

​അവൾ ബാഗ് എടുക്കുമ്പോഴാണ് മാത്യു ഉറക്കമുണർന്നത്.

​മാത്യു: (കണ്ണുകൾ തിരുമ്മി ചിരിച്ചുകൊണ്ട്)

"ഇന്ന് നേരത്തെ റെഡിയായല്ലോ നതാഷാ... ഞാൻ വിചാരിച്ചു ഇന്നലെ സിനിമ കണ്ട് വൈകിയത് കൊണ്ട് നീ അല്പം കൂടി ഉറങ്ങുമെന്ന്.!!"

​നതാഷ: "ഇല്ല മാത്യു... ഇന്ന് കുറച്ച് നേരത്തെ ചെല്ലാം എന്ന് കരുതി. നിങ്ങൾ എഴുന്നേൽക്കുന്നില്ലേ?"

​മാത്യു: "ഇന്ന് എനിക്ക് ഹോസ്പിറ്റലിൽ ഉടനെ പോകേണ്ട. വൈകുന്നേരത്തെ ആ മേജർ സർജറിയുടെ കുറച്ച് പ്രെപ്പറേഷൻസ് ഉണ്ട്, അത് വീട്ടിലിരുന്ന് ചെയ്യാം എന്ന് വിചാരിച്ചു.

പിന്നെ നതാഷാ...

ഇന്നത്തെ സർജറി അല്പം കോംപ്ലിക്കേറ്റഡ് ആണ്. ഒരുപക്ഷേ രാത്രി എനിക്ക് വീട്ടിലേക്ക് വരാൻ കഴിഞ്ഞെന്ന് വരില്ല. ഹോസ്പിറ്റലിൽ തന്നെ സ്റ്റേ ചെയ്യേണ്ടി വരും.ഞാൻ വൈകുന്നേരം വിളിക്കാം നിന്നെ.."

​നതാഷ ഒന്ന് നിന്നു. "ഓക്കേ മാത്യു... സാരമില്ല. നിങ്ങൾ ജോലിയിൽ ശ്രദ്ധിക്കൂ."

​അവൾ മാത്യുവിന് ഒരു യാത്രയയപ്പ് പുഞ്ചിരി നൽകി. "ബൈ മാത്യു..."

​അവൾ കാറെടുത്ത് ഹോസ്പിറ്റലിലേക്ക് തിരിക്കുമ്പോൾ മനസ്സ് ശാന്തമായിരുന്നു.

സാം തന്റെ ജീവിതത്തിൽ നിന്നും പിന്മാറിയെന്നും, മാത്യു തന്റെ സുരക്ഷിതമായ ലോകത്ത് ഒപ്പമുണ്ടെന്നും അവൾ വിശ്വസിച്ചു.

പക്ഷേ, അവൾ ഇറങ്ങുന്നതിനു മിനിറ്റുകൾക്കുമുന്നേ ആണ് സാം തന്റെ ബൈക്കുമായി മലയിറങ്ങുന്നത്.

അവൾ വിചാരിച്ചതിനേക്കാൾ വലിയൊരു കെണിയാണ് സാം ഒരുക്കി വെച്ചിരിക്കുന്നതെന്ന് അവൾ അറിഞ്ഞില്ല.

💬 Comments

View all comments