Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
സാം വണ്ടി നിർത്തി അയാളെ പച്ചത്തെറി വിളിച്ചു.
ആരെയും കൊന്നു കളയാനുള്ള ആക്രോശം അയാളുടെ കണ്ണുകളിലുണ്ടായിരുന്നു.
അയാൾക്ക് ആരോടെന്നില്ലാത്ത ദേഷ്യം തോന്നി. ജീവിതത്തിൽ ആദ്യമായാണ് ഒരു പെണ്ണ് തന്റെ മുഖത്ത് നോക്കി ഇത്രയും അറപ്പോടെ സംസാരിക്കുന്നത്.
സാം: (മനസ്സിൽ) "നീ എന്നെ ശപിച്ചല്ലേ നതാഷാ? നിന്റെ ഭർത്താവ് മാന്യൻ ഇതുവരെ നൽക്കാത്ത സുഖം ഞാൻ തരാൻ നോക്കിയപ്പോൾ നീ എനിക്ക് നേരെ പത്തി വിടർത്തുന്നു... കാമഭ്രാന്തൻ!
സ്ത്രീലമ്പടൻ! നിന്റെ നാവിലെ ഓരോ വാക്കും എന്നെ എന്തിനാണ് ഇത്ര വേദനിപ്പിക്കുന്നത്!!?"
സാധാരണ പെണ്ണുങ്ങളുടെ കണ്ണീരും ശാപവും ആസ്വദിക്കാറുള്ള സാമിന്, നതാഷയുടെ ആ വാക്കുകൾ സഹിക്കാനായില്ല.
അവൾ പറഞ്ഞതുപോലെ താൻ വെറുമൊരു മൃഗമാണോ എന്ന ചോദ്യം ആദ്യമായി അവന്റെ ഉള്ളിൽ ഉയർന്നു.
പക്ഷേ, തൊട്ടടുത്ത നിമിഷം ആ കുറ്റബോധം വന്യമായ പകയായി മാറി.
അവൾ തന്നെ അപമാനിച്ചു.!!
അയാൾ തന്റെ വീട്ടിലെ മലഞ്ചെരുവിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി.
കാതടപ്പിക്കുന്ന ശബ്ദത്തിൽ ബൈക്ക് നിർത്തിയ ശേഷം അയാൾ ഹെൽമെറ്റ് വലിച്ചെറിഞ്ഞു. വീട്ടിനുള്ളിലെ ചുമരിൽ കാണുന്ന നാതാഷ യുടെ പെയിന്റിംഗ് നോക്കി അയാൾ ശ്വാസം ആഞ്ഞു വലിച്ചു.
നതാഷ തന്നെ വെറുക്കുന്നത് അയാൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
കാരണം, ആ വന്യതയ്ക്കിടയിലും നതാഷയോട് അയാൾക്ക് ഒരു തരം ഉടമസ്ഥാവകാശം തോന്നിയിരുന്നു.
അത് വെറുമൊരു ശാരീരിക ബന്ധമായിരുന്നില്ലെന്ന് സാം തിരിച്ചറിഞ്ഞു തുടങ്ങുകയായിരുന്നു.
പക്ഷേ, അവൾ തന്നെ ഒരു 'സ്ത്രീലമ്പടൻ' എന്ന് വിളിച്ചതോട് കൂടി അവളുടെ മുന്നിൽ തന്റെ ഇമേജ് പൂർണ്ണമായും തകർന്നു എന്ന് അവൻ ഉറപ്പിച്ചു.!!!
അതേസമയം നതാഷ സ്റ്റിയറിംഗിൽ തല ചായ്ച്ചു കിടന്നു.
💬 Comments
View all comments