0%

Chapter Title : സുതാര്യമായ തടവറ 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

​മാത്യു: (മനസ്സിൽ) "നീ എനിക്ക് നൽകിയ ഈ അറിവ്, ഈ വിരലുകളിലെ വിരുന്ന്... അത് ആ ജീവനെ തിരികെ കൊണ്ടുവരാൻ സഹായിക്കട്ടെ."

​അല്പനേരത്തെ മൗനത്തിന് ശേഷം മാത്യു കണ്ണുകൾ തുറന്നു.

ആ കണ്ണുകളിൽ ഇപ്പോൾ വല്ലാത്തൊരു തീക്ഷ്ണതയുണ്ട്.

അയാൾ തന്റെ സ്റ്റെതസ്കോപ്പും കോട്ടും മാറ്റി സർജറി ഗൗൺ ധരിക്കാൻ തിയേറ്ററിലേക്ക് നടന്നു.

നതാഷ ഇപ്പോൾ എവിടെയായിരിക്കുമെന്നോ അവൾ എന്ത് ചെയ്യുകയായിരിക്കുമെന്നോ അയാൾക്ക് ഒരു സംശയവുമില്ല.

എങ്കിലും തന്റെ ഭാര്യ സുരക്ഷിതയായി വീട്ടിൽ ഉണ്ടെന്ന വിശ്വാസം അയാൾക്ക് കരുത്ത് നൽകി.

​പക്ഷേ മാത്യു തന്റെ കൈകളിൽ കത്തിയും കത്രികയുമായി ജീവന് വേണ്ടി പോരാടുമ്പോൾ നതാഷ തന്റെ മാനം രക്ഷിക്കാനായി റേഡിയോ സ്റ്റേഷന്റെ ഇരുട്ടിൽ ആ ബ്ലാക്ക്മെയിലർക്ക് മുന്നിൽ കീഴടങ്ങാൻ തയ്യാറെടുക്കുകയായിരുന്നു.

ലില്ലിയുടെ വീട്ടിൽ സാമും ലില്ലിയും തമ്മിലുള്ള വന്യമായ കൂടിക്കാഴ്ചയും ഇതേ സമയം തന്നെ തുടങ്ങാൻ പോവുകയായിരുന്നു...

​നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി  വിജനമായ ചില വളവുകളും കയറ്റങ്ങളും പിന്നിട്ട് സാം ലില്ലി അയച്ചു കൊടുത്ത ആ ലൊക്കേഷനിൽ എത്തിച്ചേർന്നു.

ബൈക്കിന്റെ ഇരമ്പൽ നിർത്തി അയാൾ ചുറ്റും നോക്കി.

നിശബ്ദത തളം കെട്ടിനിൽക്കുന്ന ആ പ്രദേശം.

മുറ്റത്ത് പടർന്നു നിൽക്കുന്ന മരങ്ങളുടെ നിഴലുകൾക്ക് താഴെ ആ വീട് ഒരു രഹസ്യം പോലെ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

മുമ്പ് അവിടെ വന്നിട്ടില്ലാത്തതുകൊണ്ട് സാം ഒരു നിമിഷം സംശയിച്ചു നിന്നെങ്കിലും ലില്ലിയുടെ ആ മെസ്സേജ് അവന് ഉറപ്പു നൽകി.

​അയാൾ ഗേറ്റ് തുറന്ന് ബൈക്ക് തള്ളി അകത്തേക്ക് കയറ്റി.

പുറത്തെ വെളിച്ചം കുറവായിരുന്നു.

കാളിംഗ് ബെല്ലിൽ അമർത്താൻ കൈ നീട്ടിയപ്പോഴാണ് ആ പ്രധാന വാതിൽ

💬 Comments

View all comments