Chapter Title : സുതാര്യമായ തടവറ 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
തണുത്ത നീലവെളിച്ചത്തിന് നതാഷയുടെ മനസ്സിനെ ശാന്തമാക്കാൻ കഴിഞ്ഞില്ല.
മൈക്രോഫോണിന് മുന്നിലെ 'On Air' ലൈറ്റ് ചുവപ്പായി തെളിഞ്ഞപ്പോൾ അവൾ ഒന്ന് ഞെട്ടി.
ലോകത്തിന് മുന്നിൽ പ്രണയത്തെയും മനശാസ്ത്രത്തെയും കുറിച്ച് സംസാരിക്കേണ്ട ഡോക്ടർ നതാഷ അന്ന് ഒരു തകർന്ന പ്രതിമയെപ്പോലെ അവിടെ ഇരുന്നു.
ആദ്യത്തെ കോൾ വന്നു. ഒരു യുവതിയായിരുന്നു ലൈനിൽ.
"ഡോക്ടർ, എനിക്ക് എന്റെ പങ്കാളിയെ പൂർണ്ണമായി വിശ്വസിക്കാൻ കഴിയുന്നില്ല.... എപ്പോഴും ഒരു ഭയം..."
ആ ചോദ്യം കേട്ടപ്പോൾ നതാഷയുടെ തൊണ്ടയിൽ വാക്കുകൾ കുടുങ്ങി.
സ്വന്തം ജീവിതം ഒരു ബ്ലാക്ക്മെയിലറുടെ കയ്യിൽ ഇരിക്കുമ്പോൾ മറ്റൊരാൾക്ക് എങ്ങനെ ഉപദേശം നൽകും?
നതാഷ: (വിറയ്ക്കുന്ന ശബ്ദത്തിൽ)
"വിശ്വാസം... അത്... അത് തകരുന്നത് ഒരു നിമിഷം കൊണ്ടാണ്. ചിലപ്പോൾ നമ്മൾ അറിയാത്ത ചില നിഴലുകൾ നമ്മളെ പിന്തുടരുന്നുണ്ടാകും..."
അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. വാക്കുകൾക്കിടയിലെ ദീർഘമായ നിശബ്ദതകൾ ആ ഷോയുടെ താളം തെറ്റിച്ചു.
സ്റ്റുഡിയോയ്ക്ക് പുറത്തുള്ള ടെക്നീഷ്യൻ ഈ ഡോക്ടർക്ക് ഇന്ന് ഇത് എന്തുപറ്റി എന്ന സംശയത്തോടെ നതാഷയെ നോക്കി.
റേഡിയോ സ്റ്റേഷന് താഴെ സെക്യൂരിറ്റി ക്യാബിനിൽ ഇരുന്നു വക്കച്ചൻ റേഡിയോ ഓൺ ചെയ്ത് അട്ടഹസിച്ചു ചിരിക്കുകയായിരുന്നു.
നതാഷയുടെ ആ ഇടറുന്ന ശബ്ദവും ഓരോ വാക്കിലെയും ഭയവും അയാൾ മദ്യലഹരിയെന്നോണം ആസ്വദിച്ചു.
വക്കച്ചൻ: (സ്വയം പറഞ്ഞുകൊണ്ട്) "എന്തൊക്കെ ആടി നീ ഈ വിറച്ചു പറയുന്നത്...ഏഹ്...കേൾക്കട്ടെ...
നിന്റെ ആ ജാഡയൊക്ക എവിടെപ്പോയി ഡോക്ടറേ?
ആ വിറയൽ... അത് നിനക്ക് ഞാൻ തന്ന സമ്മാനമാണ്. മൈക്കിന് മുന്നിലിരുന്ന് നീ പിടയുമ്പോൾ എന്റെ നെഞ്ചിൽ ഇവിടെ പാലാഴി ഒഴുകുകയാണ്!"
അയാൾ ഒരു സിഗരറ്റ് കത്തിച്ചു.
റേഡിയോയിൽ നിന്ന്
💬 Comments
View all comments