0%

Chapter Title : സുതാര്യമായ തടവറ 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ചേർത്തുവെച്ച മണം...ആഹ്... അത്തറിന് പോലും ഉണ്ടാവില്ല ഇത്രയും കിക്ക്... ആഹ്ഹ... ഹാ."

​അയാൾ അത് ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ
റോഡിലെ തണുത്ത കാറ്റിനെക്കാൾ വേഗത്തിൽ സാമിന്റെ ബൈക്ക് ആ വിജനമായ പാതകളെ കീറിമുറിച്ചു കൊണ്ടിരുന്നു.

സ്പീഡോമീറ്ററിലെ സൂചി അതിന്റെ അങ്ങേയറ്റത്ത് വിറച്ചു നിൽക്കുമ്പോഴും സാമിന്റെ മനസ്സ് നതാഷയ്ക്കൊപ്പമായിരുന്നു.

ഏതാനും മണിക്കൂറുകൾക്ക് മുമ്പ് തന്നെ 'മൃഗം' എന്നും 'കാമഭ്രാന്തൻ' എന്നും വിളിച്ച് ആക്ഷേപിച്ച അതേ സ്ത്രീ  ഇപ്പോൾ തന്റെ മുന്നിൽ സർവ്വസ്വം അടിയറവ് വെച്ച് സഹായത്തിനായി കേഴുന്നു.

ആ തിരിച്ചറിവ് സാമിന്റെ പൗരുഷത്തെക്കാൾ ഉപരി അവന്റെ ഈഗോയെയാണ് ഉണർത്തിയത്.

നതാഷ തന്റെ പെണ്ണാണ് അവളെ മറ്റൊരു കള്ളപ്പന്നി സ്പർശിക്കുന്നത് സാമിന് സഹിക്കാനാവുമായിരുന്നില്ല.

അകലെ ആ റേഡിയോ സ്റ്റേഷന്റെ പുറത്ത് സാമിന്റെ ബൈക്ക്  ചരലുകൾ തെറിപ്പിച്ചു കൊണ്ട് വന്നുനിന്നു.

പക്ഷേ അവിടെ കണ്ട കാഴ്ച അയാളെ കൂടുതൽ അസ്വസ്ഥനാക്കി.

അവിടെ വക്കച്ചൻ ഇല്ല. പകരം ഇരിക്കുന്ന പുതിയ സെക്യൂരിറ്റിക്കാരന്റെ അടുത്തേക്ക് സാം പാഞ്ഞുചെന്നു.

​സാം: "എടാ... ഇവിടെ ഉണ്ടായിരുന്ന ആ വക്കച്ചൻ എവിടെ?"

​സെക്യൂരിറ്റി: "അയാൾക്ക് വീട്ടിൽ എന്തോ വലിയ അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് നേരത്തെ പോയി സാറേ... ഇന്ന് ലീവാണെന്ന് പറഞ്ഞു."

വക്കച്ചന്റെ ആ 'അത്യാവശ്യം' എന്താണെന്ന് സാം തന്റെ മനസ്സിൽ കണ്ടു കഴിഞ്ഞിരുന്നു.

കാമഭ്രാന്തനായ ആ നാറി നതാഷയെ എവിടെയോ കുടുക്കിയിരിക്കുകയാണ്.

സാം പരുക്കൻ സ്വരത്തിൽ അയാളുടെ വീട് എവിടെയാണെന്ന് ചോദിച്ചറിഞ്ഞു.

"ആ വളവ് കഴിഞ്ഞുള്ള ഇടവഴിയുടെ അറ്റത്ത്..."

എന്ന മറുപടി കിട്ടിയതും സാം ബൈക്ക് പറപ്പിച്ചു.

ആ പഴയ മുറിയിലെ വായുവിൽ കാമത്തിന്റെയും മദ്യത്തിന്റെയും അസഹനീയമായ ഗന്ധം പടർന്നു നിന്നു.

💬 Comments

View all comments