0%

Chapter Title : സുതാര്യമായ തടവറ 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

സാം ഒരു ഭാവവ്യത്യാസവും ഇല്ലാതെ നിന്നു. കുപ്പി തലയ്ക്ക് നേരെ വന്ന നിമിഷം സാം തന്റെ വലതുകാൽ വായുവിൽ ഉയർത്തി വക്കച്ചന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി. വക്കച്ചൻ തെറിച്ചുപോയി ഭിത്തിയിൽ അടിച്ചു താഴെ വീണു.

​സാം അവിടെ നിർത്തിയില്ല. അയാൾ വക്കച്ചന്റെ അടുത്തേക്ക് കുതിച്ചു.

'ട്ടേ... ട്ടേ... ട്ടേ...'

സാമിന്റെ ഇടതുകൈകൊണ്ടുള്ള പ്രഹരങ്ങൾ വക്കച്ചന്റെ മുഖത്ത് ഇടിമുഴക്കം പോലെ പതിച്ചു. വക്കച്ചന്റെ മൂക്ക് അടിച്ചു പരന്നു.. ചോര ചീറ്റിയൊഴുകി.

​സാം: (പല്ല് ഞെരിച്ചുകൊണ്ട്) "നീ എന്റെ പെണ്ണിനെ തൊടുവോടാ? എന്റെ മുന്നിൽ നിന്ന് അധികപ്രസംഗം നടത്തുന്നോടാ നായേ?"

​ഓരോ അടിയിലും സാമിന്റെ ഉള്ളിലെ പകയും വന്യതയും പ്രതിഫലിച്ചു.

വക്കച്ചൻ തന്റെ ജീവനുവേണ്ടി കേഴുകയായിരുന്നു.

അതേസമയം നതാഷ നിലത്തുനിന്നും തന്റെ വസ്ത്രങ്ങൾ വാരിക്കൂട്ടി വേഗത്തിൽ അലസമായി സാരി ചുറ്റി അവരുടെ മുന്നിലെത്തി.

ചോരയിൽ കുളിച്ചു കിടക്കുന്ന വക്കച്ചനെ സാം വീണ്ടും തല്ലുന്നത് കണ്ടപ്പോൾ അവൾക്ക് ഭയമായി. അവൾ ഓടിച്ചെന്നു സാമിനെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ചു വലിച്ചു.

​നതാഷ: "സാം... മതി! നിർത്തു സാം... ഇനി തല്ലിയാൽ അയാൾ ചത്തുപോകും... പ്ലീസ് സാം... നിർത്തൂ!"

​സാം കിതച്ചുകൊണ്ട് വക്കച്ചനെ വിട്ടു. സാമിന്റെ ശ്വാസോച്ഛ്വാസം ആ മുറിയിലാകെ നിറഞ്ഞുനിന്നു. വക്കച്ചൻ ചോരയിൽ കുളിച്ചു തറയിൽ കിടന്നു നതാഷയ്ക്ക് നേരെ കൈകൾ കൂപ്പി.

​വക്കച്ചൻ: "പ്ലീസ് ഡോക്ടറേ... എന്നെ കൊല്ലാൻ അനുവദിക്കരുത്... ഒന്ന് രക്ഷിക്കൂ...ആരെങ്കിലും എന്നെ ഹോസ്പിറ്റലിൽ എത്തിക്കൂ..."

സാം നിന്ന നിൽപ്പിൽ അയാളുടെ നെഞ്ചിൽ വീണ്ടും ഒരു ചവിട്ട് കൊടുത്തു...

"ആഹ്ഹ്ഹ്... എന്നെ കൊല്ലല്ലേ...."

​സാം തന്റെ നെറ്റിയിലെ വിയർപ്പ് തുടച്ചു.

💬 Comments

View all comments