Chapter Title : സുതാര്യമായ തടവറ 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
അവൾക്കറിയാമായിരുന്നു.
എങ്കിലും ആ അപകടത്തിൽ വീഴാൻ അവൾ ഇപ്പോൾ കൊതിക്കുന്നു.
കാർ പതുക്കെ നതാഷയുടെ വലിയ വീട്ടിലേ പോർച്ചിലേക്ക് കയറി നിന്നു.
എൻജിൻ ഓഫ് ചെയ്തപ്പോൾ വീണ്ടും ആ ഭയാനകമായ നിശബ്ദത തിരിച്ചുവന്നു.
നതാഷ: (മൃദുവായി) "എന്താ സാം... മാത്യു ഹോസ്പിറ്റലിലാണ്. നാളെ രാവിലെയേ വരൂ. വീട്ടിൽ ആരുമില്ല... നമുക്ക് അകത്തേക്ക് കയറാം?"
ആ വലിയ വീട്ടിലെ ആഡംബരം സാമിന്റെ വന്യമായ പ്രകൃതത്തിന് ഒട്ടും ചേരാത്തതായിരുന്നു.
എങ്കിലും നതാഷയുടെ നിർബന്ധത്തിന് വഴങ്ങി അയാൾ ആ വിശാലമായ ലിവിംഗ് റൂമിലെ മൃദുവായ സോഫയിലേക്ക് ചാരിയിരുന്നു.
സാമിന്റെ ഉള്ളിലെ കലിപ്പ് പൂർണ്ണമായും മാറിയിരുന്നില്ല എങ്കിലും നതാഷയുടെ ഈ പുതിയ ഭാവം അയാളെ ഒരുതരം നിഗൂഢമായ നിശബ്ദതയിലേക്ക് തള്ളിയിട്ടു.
നതാഷ വേഗത്തിൽ അടുക്കളയിലേക്ക് പോയി.
തിരികെ വന്നപ്പോൾ അവളുടെ കയ്യിൽ തണുത്തുറഞ്ഞ ഒരു ബിയർ ബോട്ടിലുണ്ടായിരുന്നു. അവളത് സ്നേഹത്തോടെ സാമിന് നേരെ നീട്ടി.
നതാഷ: (ഒരു കുസൃതിച്ചിരിയോടെ) "സാം... ഇത് കുടിക്കൂ. സാമിന്റെ ആ ദേഷ്യം ഒന്ന് തണുക്കട്ടെ. എനിക്കറിയാം,താൻ ഇപ്പോഴും എന്നോട് പിണക്കത്തിലാണെന്ന്. അത് മാറ്റാൻ എനിക്ക് അറിയാം."
സാം ഒന്നും മിണ്ടാതെ ആ ബോട്ടിൽ വാങ്ങി.
നതാഷ തന്റെ സാരിത്തലപ്പും വസ്ത്രങ്ങളും ഒന്ന് നോക്കി..
വക്കച്ചന്റെ വീട്ടിലെ ആ അഴുക്കും പൊടിയും വിയർപ്പും അവളുടെ ശരീരത്തിൽ വല്ലാത്തൊരു അസ്വസ്ഥതയുണ്ടാക്കുന്നുണ്ടായിരുന്നു.
നതാഷ: "സാം... എന്റെ ദേഹത്താകെ ആ സെക്യൂരിറ്റിയുടെ വീടിന്റെ അഴുക്കാണ്.
എനിക്ക് വല്ലാത്ത അറപ്പ് തോന്നുന്നു.
ഞാൻ വേഗത്തിൽ ഒന്ന് കുളിച്ചിട്ട് വരാം. താൻ അവിടെ ഇരിക്കണം കേട്ടോ... ഞാൻ തിരിച്ചു വരുന്നതിനു മുന്നേ സ്ഥലം വിട്ടു പോകരുത്.
💬 Comments
View all comments