0%

Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

അവൾ തന്നോട് നുണ പറയുകയാണ്. പക്ഷേ മാത്യുവിന്റെ ശബ്ദത്തിൽ ആ മാറ്റം നിഴലിച്ചില്ല.

​മാത്യു: "ആ നതാഷാ... അത് ഞാൻ വിളിച്ചത്.....നീ വരുമ്പോൾ കുറച്ച് തണുത്ത ചോക്ലേറ്റ്‌സ് കൂടി വാങ്ങണം എന്ന് പറയാൻ വിളിച്ചതാ. എനിക്ക് പെട്ടെന്ന് കഴിക്കാൻ തോന്നി."

​നതാഷ ഒന്ന് അമ്പരന്നു.

'എന്തിനാ ഇപ്പോൾ ചോക്ലേറ്റ്?'

എന്ന് ചോദിക്കണം എന്ന് കരുതിയെങ്കിലും സംസാരം നീട്ടുന്നത് അപകടമാണെന്ന് അവൾക്ക് തോന്നി.

​നതാഷ: "ആ... വാങ്ങാം മാത്യു. വരുമ്പോൾ ഞാൻ തീർച്ചയായും വാങ്ങാം. ഇപ്പോൾ എനിക്ക് സ്റ്റുഡിയോയിൽ കയറണം. ഓക്കെ... ബൈ."

​അവൾ വേഗം കോൾ കട്ട് ചെയ്തു.

മാത്യു ഫോൺ താഴേക്ക് വെച്ചു.

അയാളുടെ ശരീരം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. നതാഷ ഇത്ര നിസ്സാരമായി നുണ പറയുമെന്ന് അയാൾ കരുതിയിരുന്നില്ല.

പക്ഷേ ആ ഫോൺ കോളിലൂടെ പുറത്ത് വന്ന ആ ബാക്ക്ഗ്രൗണ്ട് പരസ്യ ശബ്ദം...

അത് മാത്യുവിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.

ഷോപ്പിംഗ് മാളുകളിൽ സാധാരണ കേൾക്കാറുള്ള വിളംബരങ്ങളും പുതിയ ഡ്രസ്സ് ഷോറൂമിന്റെ പരസ്യവും അയാൾ തിരിച്ചറിഞ്ഞു.

ഈ അടുത്ത കാലത്ത് നഗരത്തിൽ തുടങ്ങിയ വലിയൊരു ഷോപ്പിംഗ് കോംപ്ലക്സ് ആണത്.

​

"ഷോപ്പിംഗ് കോംപ്ലക്സോ? നതാഷാ... നീ റേഡിയോ ഷോയ്ക്ക് പോകുന്നു എന്ന് പറഞ്ഞ് അവനോടൊപ്പം ഷോപ്പിംഗിന് പോയിരിക്കുകയാണല്ലേ?

ഈ രാത്രിയിൽ എന്നെ മണ്ടനാക്കി അവനോടൊപ്പം നീ ആസ്വദിക്കുകയാണല്ലേ?

നിനക്ക് ഞാൻ ചോക്ലേറ്റ് വാങ്ങിത്തരാം... നിന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത മധുരമുള്ള ഒരു സമ്മാനം!"

​അയാൾ ഒട്ടും വൈകിയില്ല.

കണ്ണാടിയിൽ നോക്കി തന്റെ വസ്ത്രങ്ങൾ ഒന്നുകൂടി ശരിയാക്കി.

മരുന്നിന്റെ ലഹരിയിൽ ഉണർന്നു നിൽക്കുന്ന തന്റെ പൗരുഷം അയാളെ കൂടുതൽ

💬 Comments

View all comments