0%

Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ഒരു പാവം കാമുകൻ.

ആ ചതിയുടെ വേദന എത്ര വലുതാണെന്ന് അയാളുടെ കൂടെ രാത്രി ചിലവഴിച്ച നിനക്ക് ഇപ്പോൾ നന്നായി മനസ്സിലായിട്ടുണ്ടാകുമല്ലോ അല്ലേ?!!"

​മാത്യുവിന്റെ ആ ചോദ്യത്തിൽ ഒരു ശരമുണ്ടായിരുന്നു.

നതാഷയ്ക്ക് ഒന്നും മറുപടി പറയാൻ കഴിഞ്ഞില്ല.

അയാൾ അവളെ തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു.

അവൾ കള്ളം പറയുകയാണെന്ന് മാത്യുവിന് ഉറപ്പായി.

പക്ഷേ ആ ഇരയെ ഉടനെ കൊല്ലാൻ അയാൾക്ക് ഭാവമില്ലായിരുന്നു.

​മാത്യു: "ശരി നതാഷാ... നീ പോയി ഫ്രഷ് ആയി റെഡി ആയി വാ.

ആ പാവം സാമിന്റെ വിരഹം മാറ്റിയ നീ ആകെ ക്ഷീണിച്ചിട്ടുണ്ടാകും.

അല്ലെങ്കിൽ തന്നെ ഇങ്ങനത്തെ ആളോട് സംസാരിച്ചാൽ തന്നെ നമുക്ക് പ്രാന്ത് ആവും..

അപ്പൊ അയാൾക്ക് ട്രീറ്റ്മെന്റ് ചെയ്യുന്ന നിന്റെ കാര്യം പറയണ്ടാലോ....

പോയി വാ..നമുക്ക് ഇന്ന് ഒന്നിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിക്കാം."

​നതാഷ തിരിഞ്ഞു നടക്കുമ്പോൾ മാത്യു ആ ബിയർ കുപ്പിയിലേക്ക് നോക്കി.

അയാളുടെ മനസ്സിൽ സാമിന്റെ രൂപം ഒരു നിഴൽ രൂപമായി വന്നു. എന്തോ അവളുടെ ആകെയുള്ള വെപ്രാളം കണ്ടപ്പോ സാം എന്ന പേര് അവളുടെ വായിൽ നിന്നും അറിയാതെ വീണുപോയതായി തോന്നി അയാൾക്ക്..

തന്റെ ഭാര്യയുടെ നാവിലൂടെ തന്നെ ആ ഒരു പേര് പുറത്തു വന്നതിൽ അയാൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.​

അവൾ പതുക്കെ മുകളിലേക്ക് കയറിപ്പോകുന്നത് മാത്യു നോക്കി നിന്നു. അവൾ കാഴ്ചയിൽ നിന്നും മറഞ്ഞതും മാത്യുവിന്റെ ശാന്തത പാടെ മാറി.

അവളുടെ ആ പുതപ്പിനുള്ളിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ ഓരോന്നായി പുറത്തെടുക്കണമെന്ന് താഴെ സോഫയിൽ ഇരിക്കുന്ന അയാൾ ഉറപ്പിച്ചു കഴിഞ്ഞു.

അതേസമയം നാതാഷയുടെ ഉള്ളിൽ ആകെ

💬 Comments

View all comments