Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ചിരിച്ചു.
അതേസമയം രാത്രിയുടെ അന്ത്യയാമങ്ങളിൽ ലില്ലി തന്റെ സ്കൂട്ടിയുമായി ആ വിജനമായ റൂട്ടിൽ ലക്ഷ്യമില്ലാതെ പാഞ്ഞു കൊണ്ടിരുന്നു.
സ്കൂട്ടിയുടെ മങ്ങിയ വെളിച്ചം മാത്രം ആ ഇരുട്ടിനെ കീറിമുറിച്ചു.
തണുത്ത കാറ്റ് മുഖത്തടിക്കുമ്പോഴും അവളുടെ ഉള്ളിൽ പുകയുന്ന ദേഷ്യം കുറഞ്ഞില്ല.
പല വഴികൾ മാറി മാറി ഓടിച്ചപ്പോൾ താൻ പോകേണ്ട ദിശ തെറ്റിയോ എന്ന സംശയം ലില്ലിയെ അലട്ടി.
ആരും ഇല്ലാത്ത ആ വിജനമായ വഴിയിൽ അവൾ വണ്ടി ഒതുക്കി നിർത്തി.
ചുറ്റും കാടിന്റെ മണവും നിഗൂഢമായ ശബ്ദങ്ങളും മാത്രം.
ദൂരെ എവിടെയോ കുറുക്കന്മാർ ഓരിയിടുന്നുണ്ട്.
ലില്ലി വേഗം തന്റെ ഫോൺ എടുത്തു മാപ്പ് ഓൺ ചെയ്തു.
റെയ്ഞ്ച് കുറവാണെങ്കിലും ഫോണിലെ നീല അടയാളം അവൾ ലക്ഷ്യം വെച്ച മലഞ്ചെരുവിലേക്ക് തന്നെയുള്ള വഴി കാട്ടി.
"ഇനിയും കുറെ ദൂരം പോകാനുണ്ടല്ലോ... ഈ ഇരുട്ടിൽ ഞാൻ എവിടെയാണ് വന്ന് പെട്ടത്?
പക്ഷേ സാം... നിന്നെ ഞാൻ കണ്ടുപിടിക്കും. നീ എവിടെ ഒളിച്ചാലും ലില്ലി നിന്റെ മുന്നിൽ എത്തും.!!!"
അവൾ ഫോണിലെ ലൊക്കേഷൻ ഒന്ന് കൂടി ഉറപ്പിച്ചു.
സാമിന്റെ വീട് ഇനിയും കുറേ കിലോമീറ്ററുകൾ കൂടി മുകളിലേക്കാണ്.
അവൾ ആ കാടുപിടിച്ച വഴിയിലൂടെ വണ്ടി വീണ്ടും മുന്നോട്ട് എടുത്തു.
ഇത്രയും നേരം ദേഷ്യം മാത്രമായിരുന്ന ലില്ലിക്ക് ആ ഏകാന്തതയിൽ ഇപ്പോൾ നേരിയ പേടി തോന്നിത്തുടങ്ങിയിട്ടുണ്ട്.
എങ്കിലും സാമിനെ കാണാനുള്ള ആവേശം അവളെ മുന്നോട്ട് നയിച്ചു.
അതേസമയം സാമിന്റെ മലഞ്ചെരുവിലെ ആ വീടിനുള്ളിൽ നതാഷ തന്റെ രൂപം മാറി വരികയായിരുന്നു.
ആ വെള്ള വസ്ത്രം അവളുടെ മേനിയിൽ പറ്റിപ്പിടിച്ചു നിന്നു. ആ വസ്ത്രത്തിനു
💬 Comments
View all comments