0%

Chapter Title : സുതാര്യമായ തടവറ 9 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] [Climax]

ക്രൂരയാകില്ല,"

അൽവിഷ് അന്ന് ചോദിച്ച ചോദ്യം മാത്യുവിന്റെ ഉള്ളിലും ഉയർന്നു.

പക്ഷേ അതൊരു മരുന്നല്ല, മറിച്ച് സാമിന്റെ വാക്കുകളിലും പ്രവർത്തികളിലും ഉള്ള ഏതോ ഒരു 'മനോവിഷം' ആണെന്ന് മാത്യു തിരിച്ചറിഞ്ഞു.

സ്ത്രീകളുടെ ചിന്തകളെയും വികാരങ്ങളെയും തന്റെ വരുതിയിലാക്കാൻ സാമിന് ഒരു പ്രത്യേക കഴിവുണ്ട്.

​ആ സംഭവത്തിന് ശേഷം അൽവിഷിന്റെ ഭാര്യ പൂർണ്ണമായും മാറിപ്പോയി.

സാം അവളെ ഉപയോഗിച്ച് വലിച്ചെറിഞ്ഞപ്പോൾ അവൾ തകർന്നുപോയി.

അൽവിഷിനോടുള്ള സ്നേഹം അവൾക്ക് നഷ്ടപ്പെട്ടു.

ഒടുവിൽ അവർ വേർപിരിഞ്ഞു.

പക്ഷേ മാത്യുവിനെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് അൽവിഷ് പറഞ്ഞ മറ്റൊരു കാര്യമായിരുന്നു....

ഡിവോഴ്സിന് ശേഷം അവൾ ഒരു 'സെക്സ് അഡിക്റ്റനേ ' പോലെ മാറി.

ഓരോരുത്തരുടെ കൂടെയായി അവളുടെ ജീവിതം.

സാമെന്ന വിഷപ്പാമ്പ് അവളിലെ പാവം പെണ്ണിനെ കൊന്നു കളഞ്ഞിരുന്നു.

​അൽവിഷ് അവസാനമായി പറഞ്ഞ വാക്കുകൾ മാത്യുവിന്റെ കാതുകളിൽ തറച്ചു നിന്നു:

​"സാം പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം എന്തിനാണ് തിരിച്ചുവന്നത്? പ്രതികാരം ചെയ്യണമെങ്കിൽ അയാൾക്ക് നേരത്തെ ചെയ്യാമായിരുന്നില്ലേ? ഇതിന് പിന്നിൽ വലിയൊരു ചതിയുണ്ട് മാത്യു... എന്റെ ഭാര്യയെ എനിക്ക് രക്ഷിക്കാനായില്ല, പക്ഷേ താൻ ശ്രമിക്കണം.താൻ ഇതുവരെ വന്നു എന്നെ കണ്ടത് വെറുതെ ആണെന്ന് ഞാൻ കരുതുന്നില്ല.. താൻ രക്ഷിക്കണം..തന്റെ ഭാര്യ നാതാഷയെ..."

​
ഏറെ നേരത്തിനുശേഷം​ മാത്യു വണ്ടി ഓടിച്ചു തന്റെ വീടിനടുത്തെത്തി. ദൂരെ തന്റെ വീടിന്റെ ജനാലയ്ക്കൽ നതാഷ നിൽക്കുന്നത് പോലെ അയാൾക്ക് തോന്നി. ഒരു നിമിഷം അയാൾക്ക് അവളോട് വല്ലാത്ത ദേഷ്യം തോന്നി. "അവൾ എന്നെ ചതിച്ചതല്ലേ? അറിഞ്ഞുകൊണ്ട് സാമിന് കീഴടങ്ങിയതല്ലേ?"

​പക്ഷേ അടുത്ത നിമിഷം അയാളുടെ ഉള്ളിലെ പ്രണയം വിങ്ങിപ്പൊട്ടി.

💬 Comments

View all comments